സ്നേഹിച്ചു സ്നേഹിച്ചു സ്നേഹമാകുന്ന നിമിഷം പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പ്രാർത്ഥനയാകുന്ന നിമിഷം ഈശോയെന്നെ സ്വന്തമാക്കും നിമിഷം എൻ ഈശോയെ ഞാൻ സ്വന്തമാക്കും നിമിഷം
യേശുവേ എൻ സ്നേഹമേ യേശുവേ എൻ സ്വന്തമേ യേശുവേ എൻ സർവ്വസ്വമേ
ഹൃദയം ഹൃദയത്തെ പുൽകുന്ന പുണ്യം അപ്പമായെന്നെ ചുംബിച്ചു നാഥൻ എന്നോടൊന്നായ് അലിയുന്ന സ്‌നേഹം ആ ആദ്യസ്നേഹത്തിലേക്കൊരു യാത്ര
സ്വർഗ്ഗം സ്നേഹമായ് ചായ്ഞ്ഞിറങ്ങും ഈശോയെന്നിൽ പെയ്തിറങ്ങി എന്നോടൊന്നായ് ഒഴുകുന്ന സ്നേഹം ആ ആദ്യസ്നേഹത്തിലേക്കൊരു യാത്ര