കാരുണ്യത്തിൻ ഉറവിടമാകും
എന്നേശു നാഥനവൻ - എൻ്റെ
കണ്ണുനീർ തൂകിടും വേളകളിൽ
തൃക്കയ്യിൽ താങ്ങുന്നതാൽ
എൻ്റെ ആശ്രയം യേശുവിലായ്
എൻ്റെ മോദം തൻ കരുതലിലായ്
നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടും
വഴി നടത്തും കൃപയ്ക്കായി - എന്നെ
വഴി നടത്തും കൃപയ്ക്കായി
നാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻ
ഒരു നാളും കൈവിടാത്തവൻ - അവൻ
വാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻ
താങ്ങി നടത്തും കരത്താൽ
സത്യത്തിൻ പാതയിൽ നിലനില്ക്കുവാൻ
ശക്തി എന്നിൽ നിറയ്ക്കും - ദിവ്യ
തേജസ്സിൻ പാതയിൽ മുന്നേറുവാൻ
നാഥൻ താൻ കൂടെയുണ്ട്
Kaarunyathin uravidamaakum
Enneshu Naathanavan - ente
Kannuneer thookidum velakalil
Thrikkayil thaangunnathaal
Ente aashrayam Yeshuvilay
Ente modham than karuthalilaay
Nandhi njan chollidum, stuthi muzhaakeedum
Vazhi nadathum kripakkaayi - enne
Naal thorum bharangal vahikkunnavan
Oru naalum kaividaathavan - avan
Vaakkumaraa vishwasthan, snehithan
Thaangi nadathum karaththaal
Sathyathin paathayil nilanilkkuvaan
Shakthi ennil nirakkum - dhivya
Thejassin paathayil munneruvaan
Naathan thaan koodayundu
Click a stanza to preview here.