ആത്മാവിന്റെ ശക്തിയാൽ അനുദിനം നടത്തും
യേശുവിന്റെ കൂടെയുള്ളതായി
ഇനി ക്ലേശങ്ങളിൽ എന്റെ ശരണം ആകാൻ
ഭൂവിൽ ഏതും ഞാൻ ഭയപ്പെടില്ല
എൻ്റെ ദൈവത്താൽ സകലത്തിനും
മതി ആയവൻ ഞാൻ എന്നു അറിഞ്ഞീടുന്നു
എന്റെ താഴ്ചയിലും സമൃദ്ധിയിലും
ആത്മാവിന്റെ ബലം എന്നെ നടത്തീടുന്നു
ഞാൻ ലജ്ജിതനായി തീർന്നിടുവാൻ ഇടവരില്ല
എൻ്റെ ആവശ്യങ്ങൾ അറിഞ്ഞ് എന്നെ നടത്തുന്നതിൽ
ആരാധിച്ചീടും ഞാൻ ആത്മാവിൽ
അവനെ ഏതേതു നേരത്തിലും
എന്റെ രോഗങ്ങളിൽ നല്ല വൈദ്യൻ അവൻ
ഭൂവിൽ എന്നും ഞാൻ പാടി പുകഴ്ത്തും
കർത്താവ് തൻ കരങ്ങൾ കുറുകിയിട്ടില്ലാത്തതിനാൽ
എന്നും ജയം ഞാൻ പ്രാപിക്കും
എൻ്റെ നഷ്ടങ്ങളെ ലാഭമാക്കുന്നവൻ
അവൻ എന്നും സ്തുതിക്കു യോഗ്യൻ
Aathmavinte shakthiyal anudhinam nadathum
Yeshuvinte koode ullathayi
Ini kleshangalil ente sharanam aakan
Bhuvil yedhum njan bhayapedilla
Ente Dhaivathal sakalathinum
Mathi aayavan njan ennu arinjidunnu
Ente thazhchayilum samriddhiyilum
Aathmavinte balam enne nadathidunnu
Njan lajjithanayi theernniduvan idavarilla
Ente aavashyangal arinjenne nadathunnathil
Aaradhicheedum njan aathmavil
Avane yedhethu nerathilum
Ente rogangalil nalla vaidhyan avan
Bhuvil ennum njan paadi pukazhthum
Karthav than karangal kurukiyittillathathinal
Ennum jayam njan prapikkum
Ente nashtangale labhamakkunnavan
Avan ennum sthuthikku yogyan
Click a stanza to preview here.