അലിവിൻ നാഥൻ അറിവിൻ ദേവൻ
തിരുഹിതമായ് തിരുവായ് മൊഴിയണം
തിരുവചനാമൃതം നുകർന്നീടുവാനായ്
പകരണം തിരുകൃപ അടിയങ്ങളിൽ
കൂരിരുൾ ഏറീടും ജീവിതപാതകൾ
ദീപ്തമാക്കിടുമാ തിരുവചനം
നിറയ്ക്കണേ നിയതേ നിരന്തരം നിത്യവും
നിറപടിയായിഹെ അനുഗമിപ്പാൻ
മനമുരുകീടുമാ മാനവമാനസ്സിൽ
മാലൊഴിച്ചീടുമാ തിരുവചനം
മധുരതരമായ് ദേവാ മനനം ചെയ്തീടാൻ
മനുവേലാ തിരുമനം കനിയേണമേ
അമേയമാം വാഗ്ദാനം കനിഞ്ഞരുളീടുന്ന
അക്ഷയനിക്ഷേപം തിരുവചനം
വരമരുളീടുക സ്വായത്തമാക്കി ഞാൻ
പൂകണം തിരുരാജ്യം ഒടുവിലന്നാൾ
Alivin nathan arivin devan
Thiruhithamay thiruvayi mozhiyaanam
Thiruvachanaamritham nukarnneeduvaanaay
Pakaranam thirukripa adiyangalil
Koorirul eereedum jeevithapathakal
Deepthamaakkidumaa thiruvachanam
Nirakkaney niyathe nirantharam nithyavum
Nirapadiyaayihe anugamippaan
Manamurukidumaa maanavamaanasil
Maalozhicheedumaa thiruvachanam
Madhuratharamay deva mananam cheytheedaan
Manuvela thirumanam kaniyename
Ameyamaam vaagdhaanam kaninjaruleedunna
Akshayanikshepam thiruvachanam
Varamaruliduka swayatthamaakki njan
Pookanam thirurajyam oduvilannaal
Click a stanza to preview here.