അനാദിനാഥനേശുവെൻ ധനം
അന്യനാം ഭൂവിലെന്നാൽ
ധന്യനാം ഞാൻ ക്രിസ്തുവിൽ സദാ
1
സ്വർഗ്ഗത്തിലെൻ ധനം ഭദ്രം സുശോഭനം
ഉലകത്തിന്റെ സ്ഥാപനം അതിനുമുൻപുമെൻ ധനം
ഉന്നതൻ ക്രിസ്തുവിൽ ദൈവം മുന്നറിഞ്ഞതാം
2
പാപത്തിന്നിച്ഛകൾ പാരിൻ പുകഴ്ചകൾ
കൺമയക്കും കാഴ്ചകൾ മൺമയരിൻ വേഴ്ചകൾ
ഒന്നിലുമെൻ മനമേതുമെ മയങ്ങിടാ
3
ഇന്നുള്ള ശോധന നൽകുന്ന വേദന
വിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലും
വിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാൻ സദാ
4
കാലങ്ങൾ കഴിയുമ്പോൾ നിത്യത പുലരുമ്പോൾ
ദൈവം ചെയ്തതൊക്കെയും നന്മയ്ക്കെന്നു തെളിയുമ്പോൾ
യുക്തമായ് വ്യക്തമായ് കൃപയിൻ കരുതലറിയും നാം
Anādhi Nāathan Yeshuven dhanam
Anyanāam bhoovilennāl
Dhanyanaām njān Kristhuvil sadhā
Swarggathilen dhanam bhadram sushōbhanam
Ulakathinte sthāpanam athinu munpumen dhanam
Unnathan Kristhuvil Daivam munnarinjathāam
Pāapathin ichchakal pāarin pukazhchakal
Kanmayakkum kāzhchakal manmayarin vezhchakal
Onnilumen manam ethumē mayangidā
Innulla shōdhana nalkunna vēdana
Vishamamullathenkilum vilayundathinu ponnilum
Vishvasich āshrāyichānandhikkum njān sadhā
Kāalangal kazhiyumbōl nithyatha pularumbōl
Daivam cheythathokkeyum nanmaykkennu theliyumbōl
Yukthamāyi vyakthamāyi kripayin karuthal ariyum nām
Click a stanza to preview here.