അരുണോദയ പ്രാര്‍ത്ഥന കൃപയായ് നാഥാ കേള്‍ക്കണേ
ആത്മവരം നല്‍കണേ എന്‍ യേശുവേ
കരുണയോടു കഴിഞ്ഞ രാത്രി
സൂക്ഷിച്ചെന്നെ ദൈവമേ
കരങ്ങള്‍ കൂപ്പി സ്തോത്രം ചെയ്യുന്നു എന്‍ യേശുവേ
ശിരസ്സു നമിച്ചു സ്തോത്രം ചെയ്യുന്നു
ഈ ദിവസം ഞാന്‍ കാണ്മാനായ്
എന്നില്‍ കനിഞ്ഞ ദൈവമേ
ഇതിനെ ഓര്‍ത്തു സ്തോത്രം ചെയ്യുന്നു എന്‍ യേശുവേ
നന്ദിയോടെ സ്തോത്രം ചെയ്യുന്നു
ആദിത്യന്‍ ഭൂലോകെ
നിത്യം ശോഭിച്ച പോലെ
കര്‍ത്താവേ പ്രകാശിക്കേണമേ എന്‍ യേശുവേ
നിത്യവും പ്രകാശിക്കേണമേ
എന്‍ ഹൃദയം ശുദ്ധമാക്കി
എന്നെ നയിക്കേണമേ
എന്‍ വഴികളില്‍ നിന്‍ കൃപ
നിറച്ചിടേണമേ എന്‍ യേശുവേ
വാക്കിലും പ്രവൃത്തിയിലും
പാപം ചെയ്യാതെന്നെ
ഈ ദിവസമൊക്കെയും കാത്തിടേണമേ
എന്‍ യേശുവേ
Arunodaya prārthana kripayāy nāthā kelkkaṇe
Āthmavaram nalkkaṇe en̄ Yeshuve
Karuṇayodu kazhinja rāathri
Soōkshichenne Daivame
Karangal kōppi stothram cheyyunnu en̄ Yeshuve
Shirassu namichu stothram cheyyunnu
Ee divasam njan kāanmānāy
Ennil kaninja Daivame
Ithine or̄thu stothram cheyyunnu en̄ Yeshuve
Nandhiyode sthothram cheyyunnu
Ādithyan bhoōloke
Nithyam shōbhicha pōle
Karthāve prakāshikkeṇame en̄ Yeshuve
Nithyavum prakāshikkeṇame
En̄ hridayam shuddhamākki
Enne nayikkeṇame
En̄ vazhikalil nin̄ kripa
Nirachiḍeṇame en̄ Yeshuve
Vāakkilum pravr̥iththiyilum
Pāpam cheyyāthenne
Ee divasam okkeyum kāthiḍeṇame
En̄ Yeshuve
Click a stanza to preview here.