അത്ഭുതം കേള്‍ അത്ഭുതം കേള്‍ - ദേശികരേ-ദേവന്‍
ഇബ്‌ഭുവി പിറന്ന ചെയ്തി-ഹാലേലൂയ്യാ
1
ആട്ടിടയരാം ഞങ്ങള്‍ക്കു-ദേശികരേ-സ്വര്‍ഗ്ഗ
കൂട്ടമെല്ലാം കാണപ്പെട്ടോര്‍-ഹാലേലൂയ്യാ
2
പാര്‍ത്തു ഞങ്ങള്‍ ആട്ടിന്‍ കൂട്ടം-ദേശികരേ-കാവല്‍
കാത്തുകൊണ്ടു നില്‍ക്കുന്നേരം-ഹാലേലൂയ്യാ
3
കര്‍ത്തൃതേജസ്സുജ്വലിച്ചു-ദേശികരേ-ഞങ്ങള്‍
എത്രയും പരിഭ്രമിച്ചു-ഹാലേലൂയ്യാ
4
ദൂതവാക്യമപ്പോഴുണ്ടായ്-ദേശികരേ-നിങ്ങള്‍
ഭീതി പോക്കിയാലുമെന്നു-ഹാലേലൂയ്യാ
5
നല്ല വാര്‍ത്ത കൊണ്ടുവന്നേന്‍-ദേശികരേ-എങ്ങും
കല്യമോദമുത്ഭവിക്കും-ഹാലേലൂയ്യാ
6
രക്ഷകനേകന്‍ നിങ്ങള്‍ക്കു-ദേശികരേ-ഇന്നു
ഇക്ഷിതിയില്‍ ജാതനായി-ഹാലേലൂയ്യാ
7
ദാവിദിന്‍റെ പട്ടണത്തില്‍-ദേശികരേ-ക്രിസ്തു
ദേവനവതാരനായി-ഹാലേലൂയ്യാ
8
ഉന്നതത്തില്‍ ദൈവത്തിന്നു-ദേശികരേ-സ്തുതി
എന്നുമേ മഹത്വം കീര്‍ത്തി-ഹാലേലൂയ്യാ
9
മേദിനിയില്‍ സമാധാനം-ദേശികരേ-നര
ജാതികള്‍ക്കൊക്കെ സംപ്രീതി-ഹാലേലൂയ്യാ
Athbutham kel athbutham kel - Desikare-Devan
Ibbhuvi piranna cheythi-Halleluyah
Aattidayaraam njangalkku-Desikare-Swargga
Koottamellam kaanappettor-Halleluyah
2
Paarthu njangal aattin koottam-Dhesikare-Kaaval
Kaathukondu nilkkunneram-Halleluyah
Karthri thejassu jwalichu-Desikare-Njangal
Ethrayum paribhramichu-Halleluyah
3
Doothavaakyamappozhunday-Desikare-Ningal
Bheethi pokkiyaalumennu-Halleluyah
Nalla vaartha konduvannen-Desikare-Engum
Kalyamodhamuthbhavikkum-Halleluyah
4
Rakshakanekan ningalkku-Desikare-Innu
Ikshithiyil jaathanaayi-Halleluyah
Daavidinte pattanathil-Desikare-Kristhu
Devanavathaaranaayi-Halleluyah
5
Unnathathil Daivathinnu-Desikare-Sthuthi
Ennume mahathwam keerthi-Halleluyah
Medinayil samaadhaanam-Desikare-Nara
Jaathikalkkokke sampreethi-Halleluyah