അതിശയമേ അതിശയമേ ദൈവത്തിന്റെ സ്നേഹം
വർണ്ണിപ്പാൻ വാക്കുകൾ പോരാ
പാപി ആയിരുന്നെന്നെ തേടി പാരിടത്തിൽ വന്നൊരു
ദൈവത്തിന്റെ സ്നേഹം ആശ്ചര്യം
എന്നെ സ്നേഹിച്ചതിനാൽ
എന്നെ വീണ്ടെടുത്തല്ലോ
ഒരു ദൈവ പൈതലാക്കി തീർത്തല്ലോ
ഞാൻ ആരാധിച്ചിടും എന്നും സ്തുതി പാടിടും
ഹലേലൂയ്യാ ഹലേലൂയ്യാ
പാപത്തിന്റെ അന്ധകാര ബന്ധനത്തിൽ ഞാൻ
ഈ ലോകത്തിൽ സുഖങ്ങൾ തേടി പോയി
സ്നേഹ താതൻ തന്റെ സ്നേഹം തള്ളിക്കളഞ്ഞു
ഒരു ധൂർത്ത പുത്രൻ ആയി പോയി ഞാൻ
ദൈവത്തിന്റെ പൈതൽ എന്നു വിളിക്കപ്പെടാൻ
എന്നിൽ യോഗ്യതകൾ എന്തുകണ്ടു നീ
കാൽവറിയിൽ എനിക്കായി ജീവൻ നൽകിയ
ദൈവ കൃപ എനിക്കാശ്ചര്യമേ
Athishayame athishayame daivathinte sneham
Varnnippan vaakukal poraa
Paapi aayirunnenne thedi paaridathil vannoru
Daivathinte sneham aashcharyam
Enne snehichathinal
Enne veendeduthallo
Oru daiva paithalakki theerthallo
Njan aaradhichidum ennum sthuthi paadidum
Halleluya Halleluya
Paapathinte andhakara bandhanathil njan
Ee lokathil sukhangal thedi poyi
Sneha thaathan thante sneham thallikkalanju
Oru dhurtha puthran aayi poyi njan
Daivathinte paithal ennu vilikkappedaan
Ennil yogyathakal enthukandu nee
Kalvariyil enikkayi jeevan nalkiya
Daiva kripa enikka aascharyame
Click a stanza to preview here.