അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല
ആരെല്ലാം മാറിയെന്നാലും
കൂട്ടായ് കൂടെ ഇല്ലെങ്കിലും
യേശു മാറുകില്ല
ആർത്തിരമ്പും കടലും പൊങ്ങും തിരമാല വന്നാലും
കാണുന്നെൻ പ്രിയൻ മുഖം
ഉയർത്തും കരങ്ങൾ നീട്ടിയെന്നെ വിളിച്ചവൻ
മാറോടു ചേർത്തിടും ഞാൻ തളർന്നാൽ
തകർന്നുപോകുവാൻ അനുവദിക്കില്ല
വീണുപോകില്ല ഒരിക്കലും
ബലമുള്ള കരമെന്നെ പിടിച്ചതിനാൽ
താഴുകില്ല ഞാൻ തളരുകില്ല
അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല
കൈത്താള മേളത്തോടെ നൃത്ത ഘോഷങ്ങളോടെ
ആർത്തും ഉല്ലസിച്ചും ഞാൻ പാടും
തോൽവിയില്ല എനിക്കിനി ജയം ജയം എന്നാർത്തും
ഉല്ലസിച്ചും ഞാൻ പാടും
ജനിച്ചല്ലോ ഞാൻ ഉയരത്തിൽ നിന്നും
ജയിച്ചല്ലോ ഞാൻ ലോകത്തെ
പാപം ശാപം എന്മേൽ വാഴുകില്ല
രോഗം ദുഃഖം എന്നെ ജയിക്കയില്ല
Avan vaakkumaarukilla orunaalum maarukilla
Aarellam maariyennalum
Koottay koode illengilum
Yeshu maarukilla
Aarthirambum kadalum pongum thiramaala vannalum
Kaanunnen priyan mukham
Uyarthum karangal neattiyenne vilichavan
Maarodu chethridum njan thalarnnaal
Thakarunnupokuvaan anuvadikkilla
Veenupokilla orikkalum
Balamulla karam enne pidichathinaal
Thaazhukilla njan thalarukilla
Avan vaakkumaarukilla orunaalum maarukilla
Kaithaala melaathode nrutha ghoshangalode
Aarthum ullasichum njan paadum
Tholviyilla enikkini jayam jayam ennarthum
Janichallo njan uyarathil ninnum
Jayichallo njan lokathe
Paapam shaapam enmel vaazhukilla
Rogam dukham enne jayikkayilla
Click a stanza to preview here.