ഭാഗ്യവശാൽ ബോവസിൻറെ. (2). നല്ല
വയൽ പ്രദേശേ വന്നു ചേർന്നീടുവാൻ .. (2)
വിദൂരമാം മോവാബിൽ നിന്നൂ വേർതിരിച്ചെന്നെ
സമൃദ്ധിയായനുഗ്രഹിച്ചു (2)
( ഭാഗ്യവശാൽ )
1ആത്മാവാം നവോമി യോടു . (2)... ചേർന്നൂ
നിന്നുകൊണ്ടു വേല ചെയ്തീടൂകിൽ.. (2).നൽ
കതിരുകൾ കറ്റയിൽ നിന്നു വലിച്ചിടും
ലോഭമെന്യെ ദിനവും (2)
(ഭാഗ്യവശാൽ
2 ഒരു നാൾ നമ്മൾ ഈ വയലിൽ (2)
കാലാ പെറുക്കുകിലോ ക്ഷണനേരമുഉള്ളിൽ...(2)
അളവ് കൂടാതുള്ള യവക്കൂമ്പാരങ്ങളിൽ
ഉടമസ്ഥരായിടുമെ (2)
3 ഉപദേശമാം പുതപ്പിനുള്ളിൽ----(2) ലോക
ഇരുൾ മറഞ്ഞിടുവോളം വിശ്രമിച്ചാൽ ....(2)
സമ്പന്നനാം ബോവസിൻ പത്നിയായ് തീരും നാം..
ആനന്ദ പ്രത്യുഷസിൽ...(2)
( ഭാഗ്യവശാൽ )
4 മാറാത്ത നൽ വീണ്ടെടുപ്പു.. (2)...സ്വർഗ്ഗ
വ്യവസ്ഥയിൽ പട്ടണവാതിൽക്കൽ നാം (2)
അത്യുച്ചത്തിൽ കേൾക്കുമസംഖ്യം ബഹുമാന്യ...
മൂപ്പന്മാർ നടുവിൽ നിന്നും (2)
(ഭാഗ്യവശാൽ )
5 അനന്തപുരെ ചേർത്തുകൊള്ളും. (2).ധനം
മോടികളാൽ പ്രഭാപൂർണ്ണരായ നാം (2)
പരിമളം വീശിക്കൊണ്ട്ല്ലസ്സിക്കും ദിനം
നിത്യ നിത്യായുഗങ്ങൾ (2)
( ഭാഗ്യവശാൽ
Bhagyavashaāl Bovasinre nalla vayal pradheshe vannu chernneeduvaan
Vidooramaam Moab-il ninnuu verthirichenne samruddhiyaay anugrahippu
Aathmaavaam Navomiyodu chernnu ninnukondu vela cheytheedukil
Nal kathirukal kattayil ninnu valichidum lobhamenye dinamum
Oru naal nammal ee vayalil kaalam perukkukilo kshananeeramullil
Alavu koodathulla yavakkoombaarangalil udamastharaayidume
Upadeshamaam puthappinullil loka-irul maranjiduvoolam vishramichaal
Sampannanaam Bovasin pathniyaay theerum naam aananda prathyushasil
Maaratha nal veendeduppu swarggavyavasthayil pattanavaathilkal naam
Athyuchchathil kelkkum asamkhyam bahumaanyamooppanmar naduvil ninnum
Ananthapure cherkukollum dhanammodikalal prabhaapoornnaraaya naam
Parimalam veeshikkondu llasikkum dinam nithya nithyaayugangal
Click a stanza to preview here.