1 ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ
കർത്താവേ വേഗം വന്നീടെണേ
ഭാരങ്ങളകന്നു ഞാൻ വിശ്രമിപ്പാൻ
പിൻ മഴയെ വേഗം അയയ്ക്കണമേ
എന്നു നിൻമുഖം കാണും ഞാൻ
എത്രനാളിഹത്തിൽ ഞാൻ പാർത്തിടും
സ്വർഗ്ഗത്തിലെന്റെ പാർപ്പിടം
സ്വർഗ്ഗത്തിലെന്നും പാടിടാം
2 യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പം
ഈ ഭൂവിലേറ്റം വർദ്ധിക്കുന്നേ
ഭക്തന്മാരെ ദേവാ കൈവിടല്ലേ
മരുഭൂവിൽക്കൂടെ നടത്തീടക
3 അലയുന്നീലോകമാം സമുദ്രത്തിൽ
നിലയില്ലാതലയുന്നീ സാധുക്കൾക്ക്
തലയാകും നീയെന്യേ ആരുള്ളു
പാലകാ ലോകം പകയ്ക്കുന്നെന്നെ
4 എനിക്കായി കരുതാമെന്നുരച്ചതിനാൽ
എനിക്കായി ഞാനൊന്നും കരുതീട്ടില്ല
വിശ്വസിച്ചേനതു മതിയെനിക്ക്
കരുണേശാ അങ്ങേ മതി എനിക്ക്
5 കരച്ചിലിൻ കണ്ണുനീർ തുടച്ചീടുവാൻ
ആരുമില്ലേ ഞങ്ങൾക്കീ മരുവിൽ
അരികിൽ വാ തിരുക്കരം വിരിച്ചീടുക
അനുഗ്രഹം തന്നു നടത്തീടുക
6 ത്യാഗവും വളർച്ചയും ജയജീവിതം
സമ്പൂർണ്ണതയും പരിശുദ്ധിയും
തമ്പുരാനേ ഞങ്ങൾക്കേകിടേണേ
സമ്പൂർണ്ണനേ നീ വരുവോളം
Bhaarangal theerthenne cherthiduvaan
Karthaave vegam vanneedene
Bhaarangal akannu njaan vishramippaan
Pin-mazhaye vegam ayaykkaname
Ennu ninmukham kaanum njaan
Ethra naal ihathil njaan paarthidum
Swargathil ente paarppidam
Swargathil ennum paadidaam
Yuddhangal kshaamangal bhookampam
Ee bhoovil ettam vardhikkunne
Bhakthanmare Devaa kaividalle
Marubhoovil koode nadatheeduka
Alayunne lokamaam samudrathil
Nilayillaathalayunne saadhukkalkku
Thalayaakum neeyenye aarullu
Paalakaa lokam pakaykkunnenne
Enikkaayi karuthaamennurachathinaal
Enikkaayi njaan onnum karutheettilla
Vishwasichenathu mathi enikku
Karuneshaa ange mathi enikku
Karachilin kannuneer thudacheeduvaan
Aarumille njangalkkee maruvil
Arikil vaa thirukaram viricheeduka
Anugraham thannu nadatheeduka
Thyaagavum valarchayum jayajeevitham
Sampoornnathayum parishuddhiyum
Thampuraane njangalkekidene
Sampoornnane nee varuvolam
Click a stanza to preview here.