ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും
നേരോടെ ജീവിച്ചു ആറുതൽപെടും ഞാൻ
തീരും എൻ ദുഃഖം വിലാപവും
ചേരും ഞാൻ സ്വർഗ്ഗേ വേഗം ഹല്ലേലുയ്യാ
കഷ്ടതയാകിലും നഷ്ടങ്ങൾ വന്നാലും
ഇഷ്ടന്മാർ വിട്ടാലും തുഷ്ടിയായ് ജീവിക്കും
കൂട്ടുകുടുംബക്കാർ തിട്ടമായ് വിട്ടീടും
കൂട്ടുസഹോദരർ ഭ്രഷ്ടനായ് തള്ളീടും
എന്തു മനോഹരം ഹന്ത ചിന്തിക്കുകിൽ
സന്തോഷ ദേശമേ നിന്നിൽ ഞാൻ ചേർന്നിടും
ദൂരത്തായ് കാണുന്ന സോദര കൂട്ടത്തെ
യോർദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ
ബോട്ടിൽ ഞാൻ കയറീടും പാട്ടോടെ യാത്രയ്ക്കായ്
കോട്ടമില്ലാതുള്ള വീട്ടിൽ ഞാൻ എത്തിടും
രാജമുടി ചൂടി രാജാധിരാജനെ
ആലിംഗനം ചെയ്യും നാളിലെന്താനന്ദം
Bhaaricha dukkhathal porattam aakilum
Nerode jeevichu aaruthalpedum njan
Theerum en dukham vilaapavum
Cherum njan swarge vegam halleluya
Kashtathayakilum nashtangal vannalum
Ishtanmar vittalum thushtiyay jeevikkum
Koottukudumbakkar thittamay vittidum
Koottusahodharar bhrashtanay thallidum
Enthu manoharam hantha chinthikkukil
Santhosha deshame ninne njan chernnidum
Doorathay kaanunna sodara koottathe
Jordaninnakkare swagatasanghathe
Boatil njan kayaridum paattode yathraykkay
Kottamillathulla veettil njan ethidum
Rajamudi choodi raajadhirajane
Aalinganam cheyyum naalil enthaanandam
Click a stanza to preview here.