ചങ്ക് പിളർന്നു പങ്കാളിയാക്കി
ചങ്കിനോട് ചേർത്ത് വെച്ചവനെ
മുൻപേ നടന്ന് അൻപാൽ നിറച്ച്
ഉള്ളം കൈയിൽ എന്നെ താങ്ങിയോനെ
എന്റെ നെഞ്ചിനിടിപ്പ് യേശു
എന്റെ ഉള്ളിലെ പാട്ട് യേശു
എന്റെ പ്രാണനും പ്രേമവും യേശു
നീ മാത്രം നീ മാത്രം
തള്ള പോലും എന്നെ തള്ളിയാലും
താതന്റെ കൈ എന്നെ തള്ളുകില്ല
ഉള്ളം കൈയിൽ എന്നെ കോറിയിട്ട
നല്ല സ്നേഹമാണെൻ യേശുനാഥൻ
പാപത്തിൻ ചേറ്റിൽ ഞാൻ താഴ്ന്നപ്പോഴും
പാപം ഇല്ലാത്തോനെ യാഗമാക്കി
ശാപം എന്നിൽ നിന്നും നീക്കുവാനായ്
ക്രൂശിലെൻ യേശുവേ യാഗമാക്കി
ഈ ലോകം വിട്ടു ഞാൻ യേശുവിന്റെ
അൻപാർന്ന മാർവ്വിൽ ചേർന്നിടുമെ
ആയിരം പേർകളിൽ സുന്ദരനെ
ആവോളം ഞാനന്നു കണ്ടിടുമേ
Chanku pilarnnu pankaliyakki
Chankinod cherthu vechavane
Munpe nadannu anpaal nirachch
Ullam kaiyil enne thangiyone
Ente nenjinidippu Yeshu
Ente ullile paattu Yeshu
Ente praananum premavum Yeshu
Nee maathram nee maathram
Thalla polum enne thalliyalum
Thathante kai enne thallukilla
Ullam kaiyil enne koryittu
Nalla snehamaanen Yesunathan
Paapathin chetil njan thazhnnappozhuum
Paapam illaathone yagamakki
Shaapam ennil ninnum neekuvaanay
Krushilen Yeshuve yagamakki
Ee lokam vittu njan Yeshuvinte
Anpaarna Marvil chernnidume
Aayiram perkaliil sundarane
Aavolam njanannu kandidume
Click a stanza to preview here.