ചെറിയകൂട്ടമേ നിങ്ങൾ ഭയപ്പെടാതിനി
പരമരാജ്യം തരുവതിന്നു താതന്നിഷ്ടമാം
1 ഉറപ്പും ധൈര്യവും നല്ല സ്ഥിരവുമുള്ളോരായ്
ഒരുങ്ങിനിൽപ്പിൻ തിരുവചനം അനുസരിക്കുവാൻ ചെറിയ
2 വരുമനവധി കഷ്ടം നമുക്കു ധരണിയിൽ
കുരിശെടുത്തു പരനെ നിത്യം അനുഗമിക്കണം ചെറിയ
3 യേശുക്രിസ്തുവിൽ ഭക്തിയോടു ജീവിപ്പാൻ
ആശിച്ചീടുന്നവർക്കു പീഡയുണ്ട് നിർണ്ണയം ചെറിയ
4 പ്രതിഫലത്തിന്മേൽ നോട്ടംവെച്ചു സഹിക്ക നാം
വിധിദിനത്തിൽ നമുക്കു നല്ല ധൈര്യമേകുവാൻ ചെറിയ
5 ദാനിയേലിനായ് സിംഹവായടച്ചവൻ
വാനിൽ ജീവിക്കുന്നു നമ്മെ കാവൽ ചെയ്യുവാൻ ചെറിയ
6 മരണത്തോളം തൻ ദിവ്യ ചരണമില്ലയോ
ശരണമായി നമുക്കുമേലിൽ അരുതു ചഞ്ചലം ചെറിയ
Cheriyakoottame, ningal bhayapedathini
Paramarajyam tharuvathinnu thatannishtamam
Uruppum dhairyavum nalla sthiravum ulloralay
Orunginilppin thiruvachanam anusarikkuvan
Varumanavathi kashtam namukku dharaniyil
Kurisheduthu parane nithyam anugamikkanam
Yeshu Christuvil bhakthiyodu jeevippan
Aashicheedunnavarkku peedayundu nirnnayam
3
Prathiphalathinmel nottom vechu sahikka naam
Vidhidhinathil namukku nalla dhairyamekuvan
Daniyelinaay simhavayadachavan
Vaanil jeevikkunnu namme kaval cheyyuvan
4
Marantholam than divya charanamillayo
Sharanamaayi namukkumelil aruthu chanchalam
Cheriyakoottame ningal bhayapedathini
Paramarajyam tharuvathinnu thatannishtamam
Click a stanza to preview here.