ദൂരെ ദൂരെ വാനിലായ്
ഒരു താരം തെളിഞ്ഞു.
മേലെ മേലെ വിണ്ണിലായ്
പുതു സ്നേഹം വിടർന്നു.
ഇതു മണ്ണിൽ മനുഷ്യനായ്
പുതുമഞ്ഞിൽ പ്രതിക്ഷയായ്.
കുളിരേകും പ്രഭാതമായ്
നവഗാനം പാടുകയായ്.
പ്രിയമോലും നിൻ സ്നേഹരൂപം കുളിരോലും നിൻ ശാന്തത.
ക്രിസ്മസ് വന്നിതാ
പുതുലോകം ഇന്നിതാ
ക്രിസ്മസ് വന്നിതാ
പുതു പിറവി ഇന്നിതാ
രാവിന്റെ ഇരുളിൽ തെളിയും
വെള്ളി മേഘങ്ങൾ പോലെ
സുഖമുള്ള നോവിൽ നിറയും
കുഞ്ഞു പൈതലിൻ ചിരിയും (2)
മിന്നി ചിമ്മി വന്നതോ
വിണ്ണിൽ പൂത്ത നക്ഷത്രം
വാനിൽ പെയ്തു നിന്നതോ
മഞ്ഞിൽ പൂത്ത മന്ദാരം (2)
താരഗണങ്ങൾ പാടും സംഗീതം..
മണ്ണിന്റെ മാറിൽ നിറയും
ദൈവസ്നേഹത്തിൻ പുണ്യം.
ഗോശാല തന്നിൽ പടരും
ദിവ്യ പൈതലിൻ പുഞ്ചിരി (2)
കണ്ണും പൂട്ടി വന്നതോ
മാലാഖവൃന്ദം കൂട്ടമായ്.
വന്നു വണങ്ങി രാജനെ
കണ്ടു മടങ്ങി മോദമായ്.
താരഗണങ്ങൾ പാടും സംഗീതം...
Click a stanza to preview here.