ദൈവത്തിൽ ഞാൻ കണ്ടൊരു നിർഭയമാം പാർപ്പിടം
ഇത്ര സൗഖ്യമെങ്ങുമേ കാണുന്നില്ല സാധു ഞാൻ
തന്റെ ചിറകിന്നുകീഴ് ദുർഘടങ്ങൾ നീങ്ങി ഞാൻ
വാഴുന്നെന്തുമോദമായ് പാടും ഞാൻ അത്യുച്ചമായ്
തന്റെ നിഴലിനുകീഴ് ഛന്നനായ് ഞാൻ പാർക്കയാൽ
രാപ്പകൽ ഞാൻ നിർഭയൻ ഭീതി ദൂരെ പാഞ്ഞുപോയ്
ഘോരമഹാമാരിയോ കൂരിരുട്ടിൻ വേളയോ
ഇല്ലതെല്ലും ചഞ്ചലം നാഥനുണ്ടു കൂടവേ
ആയിരങ്ങളെന്നുടെ നേർക്കുവന്നെതിർക്കിലും
വീതിയുള്ള പക്ഷങ്ങൾ സാധുവെ മറച്ചിടും
സ്നേഹശാലി രക്ഷകൻ ഖേടകം തൻ സത്യമാം
എന്റെ ചങ്കിലുണ്ടിതാ രക്ഷിതാവിൻ പേർ സദാ
Daivathil njan kanda oru nirbhayamam parpidam
Ithra soukhyamengume kaanunnilla saadhu njan
Thante chirakinneekeezh durghadangal neengi njan
Vaazhunnenthumodamaay paadum njan athyucchamaay
Thante nizhalinukeezh channayaay njan paarkkaayal
Raapakal njan nirbhayan bheethi doore paannupoy
Ghoramahaamaaraiyo kooriruttin velayo
Illathellam chanchalam nathanundu koodave
Aayirangalente nerkkuvannethirkilum
Veetiyulla pakshangal saaduve marachidum
Snehashali rakshakan khedakam than sathyamaam
Ente chankilunditaa rakshithaavin peru sada
Click a stanza to preview here.