ദൈവത്തിൻ സ്നേഹം ഹാ എത്ര ശ്രേഷ്ഠം
ആയതിൻ ആഴം ആർക്കു വർണ്ണിക്കാം
ജീവിത ക്ലേശ ഭാരങ്ങൾ മദ്ധ്യേ
നിൻ ചാരെ എത്തും സ്നേഹകരം
മരുഭൂവിൽ വാടി തളർന്നിടുമ്പേൾ
ചേതനയറ്റു പതിച്ചിടുമ്പോൾ
പുതുജീവൻ നൽകി പുതുശക്തിയേകി
ആകാശമദ്ധ്യേ ഉയർത്തും സ്നേഹം
ഉറ്റവർ നിന്ദിച്ചു തള്ളിടുമ്പോൾ
ശിക്ഷവിധിച്ചു രസിച്ചിടുമ്പോൾ
പെറ്റമ്മ പോലെ കൈകൾ പിടിച്ചു
മാറോടണയ്ക്കും ക്രൂശിൻ സ്നേഹം
Daivathin sneham haa ethra shreshtham
Aayathin aazham aarkku varnnikkaam
Jeevitha klesha bhaarangal madhye
Nin chaare ethum snehakaram
Marubhoovil vaadi thalarnnidumbol
Chethanayattu pathichidumbol
Puthu jeevan nalki puthu shakthi eki
Aakaasha madhye uyarthum sneham
Uttavar nindhichu thallidumbol
Shiksha vidhichu rasichidumbol
Pettamma pole kaikal pidichu
Maarodanaykkum krooshin sneham
Click a stanza to preview here.