ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
കാൽവറിമലയിൽ ക്രൂശിൽ മരിച്ചൊരു
രക്ഷകന്നു സ്തോത്രം ഇന്നുമെന്നേക്കും
പാപഭാരത്തിൽ നിന്നെന്നെ രക്ഷിച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
ആത്മശക്തിയാലെന്നുള്ളം നിറച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
രോഗശയ്യയിലെൻ കൂടെയിരിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
ക്ഷാമകാലത്തെന്നെ ക്ഷേമമായ് പോറ്റുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
ദൃഷ്ടി എന്റെ മേൽ വെച്ചിഷ്ടമായ് നോക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
ഓരോനാളും എന്റെ ഭാരം ചുമക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
വൻകൃപയിലെന്നെ ഇന്നയോളം കാത്ത
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും
പെറ്റതള്ളയേക്കാൾ ഉറ്റു സ്നേഹിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും.
Daivathinu sthothram daivathinu sthothram
Daivathinu sthothram innum ennekum
Kaalvari malayil krooshil marichoru
Rakshakannu sthothram innum ennekum
Paapabhaarathil ninnenne rakshichoru
Daivathinu sthothram innum ennekum
Aathmashakthiyaal ennullam nirachoru
Daivathinu sthothram innum ennekum
Rogashayyayil en koode irikkunna
Daivathinu sthothram innum ennekum
Kshaamakaalaththenne kshemamaayi pottunna
Daivathinu sthothram innum ennekum
Drishti ente mel vech ishtamaayi nokkunna
Daivathinu sthothram innum ennekum
Oronaalum ente bhaaram chumakkunna
Daivathinu sthothram innum ennekum
Shathrukkal munpaake mesha orukkunnna
Daivathinu sthothram innum ennekum
Van kripayil enne innayolam kaattha
Daivathinu sthothram innum ennekum
Kannuneer thookumbol manassaliyunna
Daivathinu sthothram innum ennekum
Pettathallayekaal uttu snehikkunna
Daivathinu sthothram innum ennekum
Click a stanza to preview here.