ദാനം ദാനം വിശുദ്ധാത്മദാനം
പകരുക ദൈവസുത അങ്ങേ
വാഗ്ദത്തം പ്രാപിപ്പാൻ അതിവാഞ്ഛയോടെ
ഏഴകൾ യാചിക്കുന്നു
ആത്മഫലത്താൽ നിറഞ്ഞൊരു ജീവിതം
ജയകരമായ് നയിപ്പാൻ ഞങ്ങൾ
ആത്മാവും ദേഹിയും ദേഹവുമെല്ലാം
തിരുമുമ്പിൽ സമർപ്പിക്കുന്നു
കഴിഞ്ഞുപോയാണ്ടുകൾ ഫലമില്ലാതായ്
ജീവിച്ചതോർത്തിടുമ്പോൾ ഞങ്ങൾ
ദുഃഖിതരായി സ്വയ നീതിയെല്ലാം
പൂർണ്ണമായ് വെടിഞ്ഞിടുന്നു
ജീവിതത്തിൽ വന്ന കന്മക്ഷം നീക്കി
വിശുദ്ധിയെ പ്രാപിച്ചിടാൻ അങ്ങെ
പരിശുദ്ധനിണത്താൽ നിർമ്മലമാക്കുക
ശ്രേഷ്ഠപുരോഹിതനെ
ഉയരത്തിൽ നിന്നുള്ള വൻശക്തിയാലെ
ഉണർത്തി അനുഗ്രഹിപ്പാൻ ഞങ്ങൾ
ഉള്ളം നുറുങ്ങി വല്ലഭൻ പാദത്തിൽ
മടുക്കാതെ യാചിക്കുന്നു
Dhaanam dhaanam vishuddhaathmadhaanam
Pakaruka Daivasutha ange
Vaagdhatham praapippaan athivaanchayode
Ezhagal yaachikkunnu
Aathmaphalathaal niranjoru jeevitham
Jayakaramayi nayippaan njangal
Aathmaavum dhehiyum dhehavumellaam
Thirumunpil samarpikkunnu
Kazhinjupoyaandukal phalamillaathaay
Jeevithathorththidumpol njangal
Dukhitharaayi swaya neethiyellaam
Poornamaayi vedinjidunnu
Jeevithathil vanna kanmaksham neekki
Vishuddhiyye praapichidaan ange
Parishuddhaninathaal nirmalamaakkuka
Shreshta purohithane
Uyarathil ninnulla vanshakthiyaale
Unarthi anugrahippaan njangal
Ullam nurungi vallabhan paadhathil
Madukkaathe yaachikkunnu
Click a stanza to preview here.