ദേവേശാ യേശു പരാ ജീവനെനിക്കായ് വെടിഞ്ഞോ
ജീവനറ്റ പാപികൾക്കു നിത്യജീവൻ‍
കൊടുപ്പാനായ് നീ മരിച്ചോ
1 ഗത്സമേന പൂവനത്തിൽ
അധികഭാരം വഹിച്ചതിനാൽ
അതിവൃഥയിൽ‍ ആയിട്ടും
താതനിഷ്ടം നടപ്പതിനനുസരിച്ചു
2. അന്നാസിന്‍ അരമനയിൽ
മന്നവാ നീ വിധിക്കപ്പെട്ടു
കന്നങ്ങളിൽ കരങ്ങള്‍ കൊണ്ടു
മന്നാ നിന്നെ അടിച്ചവർ‍ പരി ഹസിച്ചു
3. പീലാത്തോസെന്നവനും
വിലമതിച്ചു കുരിശേല്പിച്ചു
തലയില്‍ മുള്ളാൽ‍ മുടിയും വച്ചു
പലർ പല പാടുകൾ ചെയ്തു നിന്നെ
4. ബലഹീനനായ നിന്മേൽ വലിയ
കൊലമരം ചുമത്തി
തലയോടിടമലമുകളിൽ
അലിവില്ലാതയ്യോ
യൂദർ നടത്തി നിന്നെ
5. തിരുക്കരങ്ങളൾ ആണിക്കൊണ്ടു
മരത്തോടു ചേർ‍ത്തടിച്ചു
ഇരുവശത്തും കുരിശുകളിൽ
ഇരുകള്ളർ ‍ നടുവിൽ
നീ മരിച്ചോ പരാ
6. കഠിനദാഹം പിടിച്ചതിനാൽ കാടി
വാങ്ങാനിടയായോ
ഉടുപ്പും കൂടി ചീട്ടിയിട്ടു ഉടമ്പും
കുത്തിത്തുറന്നു രുധിരം ചിന്തി
7. നിന്മരണം കൊണ്ടെന്‍റെ
വന്‍നരകം നീയകറ്റി
നിന്മഹത്വം തേടിയിനി- എൻ‍ കാലം
കഴിപ്പാൻ‍ കൃപ ചെയ്യേണമേ
Devesha Yeshu Para, jeevanenikkay vedinjo
Jeevanatta paapikalkku nithyajeevan kodukkanay nee maricho
1
Gatsamena poovanathil,
Adhikabharam vahichathinal,
Athivrithayil aayittum,
Thathanishtham nadappathinanusarichu.
2
Annasin aramanayil,
Mannavaa nee vidhikkappettu,
Kannukalil karangal kondu,
Mannaa ninne adichavar parihasichu.
3
Pilathosennavanum,
Vilamathichu kurishelpichu,
Thalayil mullaal mudiyum vachu,
Palar pala paadukal cheythu ninne.
4
Balaheenanaya ninmel valiya,
Kolamaram chumathi,
Thalayodida malamukalil,
Alivilaatheyo Yudhar nadathi ninne.
5
Thirukkarangal aanikkondu,
Marathodu cherthadichu,
Iruvashathum kurishukalil,
Irukallar naduvil, nee maricho para.
6
Kadina dhaaham pidichathinal kaadi,
Vaanganidayayo,
Udappum koodi cheettiyittu,
Kuthi thurannu raktham chinthi.
7
Ninmaranam kondente,
Van narakam neeyakatti,
Ninmahathvam thedi ini en kaalam,
Kazhipan kripa cheyyaname.
Click a stanza to preview here.