ഈ പ്രതികൂലങ്ങൾ മാറി പോകും
ഈ ശൂന്യതയിൽ സമൃദ്ധി വരും
ഈ ജീവിതമനുഗ്രഹമാകും
ഈ ദൈവത്തെ ഞാൻ അറിഞ്ഞതിനാൽ
ഞാൻ അന്യനല്ല ഞാൻ അന്യനല്ല
എന്റെ ദൈവത്തിൻ സ്വന്തമത്രേ
ആരാധനാ ആരാധന
സ്തുതിയും പുകഴ്ച്ചയും ദൈവത്തിന്
ആരാധനാ ആരാധനാ
മഹത്ത്വവും മാനവും ദൈവത്തിന്
മനുഷ്യരിലാശ്രയം ക്ഷണികമല്ലോ
എന്റെ ദൈവത്തിലാശ്രയം ശാശ്വതമേ
ഈ മിസ്രയീമിൽ ഞാൻ തീരുകില്ല
ഈ സംഹാരകൻ കടന്നു പോകും
ഈ ചെങ്കടൽ മുന്നിൽ വഴി തുറക്കും
ഈ മരൂഭൂമി ഞാൻ തരണം ചെയ്യും
ഞാൻ അടിമയല്ല ഞാൻ അടിമയല്ല
എന്റെ ദൈവത്തിന് പൈതലത്രേ - ആരാധനാ
ഈ അഗ്നി എന്നെ ദഹിപ്പിക്കില്ല
ഈ സിംഹങ്ങൾ വായ് തുറക്കുകില്ല
ഈ പ്രാർത്ഥന ഞാൻ മുടക്കുകില്ല
ഈ ദേശമെൻ ദൈവത്തെ അറിഞ്ഞീടും
ബലഹീനനല്ല എന്നിൽ ധൈര്യം
പകരുന്നൊരാത്മാവിൻ ശക്തിയുണ്ട് - ആരാധനാ
ഈ അഭിഷേകം വെറുതെയല്ല
ഈ ശത്രു എന്നെ ജയിക്കയില്ല
ഈ രട്ടു മാറി സന്തോഷം വരും
ഈ ദുഃഖം നീങ്ങി ഞാൻ നൃത്തം ചെയ്യും
ഞാൻ ഭയപ്പെടില്ല എന്റെ കൂടെയുള്ളോൻ
ഈ ലോകത്തേക്കാൾ വലിയവൻ - ആരാധനാ
Ee prathikoolangal maari pokum
Ee shoonyathayil samriddhi varum
Ee jeevitham anugraham aakum
Ee daivathe njaan arinjathinaal
Njaan anyanalla njaan anyanalla
Ente daivathin swanthamathre
Aaraadhanaa aaraadhanaa
Sthuthiyum pukazhchayum daivathinu
Aaraadhanaa aaraadhanaa
Mahathwavum maanavum daivathinu
Manushyaril aashrayam kshanikamallo
Ente daivathil aashrayam shaashwathame
Ee misrayimil njaan theerukilla
Ee samhaarakan kadannu pokum
Ee chenkadal munnil vazhi thurakkum
Ee marubhoomi njaan tharanam cheyyum
Njaan adimayalla njaan adimayalla
Ente daivathinu paithalathre
— Aaraadhanaa
Ee agni enne dahippikkilla
Ee simhangal vaay thurakkukilla
Ee praarthana njaan mudakkukilla
Ee dhesham en daivathe arinjeedum
Balaheenanalla ennil dhairyam
Pakarnnoru aathmaavin shakthiyundu
— Aaraadhanaa
Ee abhishekam veruthe alla
Ee shathru enne jayikkayilla
Ee rattu maari santhosham varum
Ee dukham neengi njaan nritham cheyyum
Njaan bhayappedilla ente koodeyullon
Ee lokathekkaal valiyavan
— Aaraadhanaa