ഈശോയെന്‍ ജീവാധിനായകാ
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ
നീയെന്‍ സര്‍വ്വവുമെന്ന് ഓര്‍ത്തിടുമ്പോള്‍
ഹാ എന്‍ ഹൃദയം തുടിച്ചിടുന്നു
ഹൃദയം തുടിച്ചിടുന്നു
നീ തന്നെയാണെന്‍റെ ജീവശക്തി
നീയല്ലാതസ്ഥിത്വമില്ലയെന്നില്‍
കണ്ണിന്നു കൌതുകം നിന്‍ ദര്‍ശനം
കാതിന്നു കോമളരാഗവും നീ
രാഗവും നീ
നാവിന്നു നല്‍ പൂം പുതു മധുവും
നാഥാ നീയല്ലാതെ വേറെയില്ല
അത്യാശയോടെന്‍റെ ബുദ്ധി തേടും
സത്യവുമായതിന്‍ മാര്‍ഗ്ഗവും നീ
മാര്‍ഗ്ഗവും നീ
Eeshoyen jeevadhinaayakaa
En aashakal’kkaaraadhyanaaya naathaa
Neeyen sarvvavumennu orthidumbol
Haa en hridayam thudichidunnu
Hridhayam thudichidunnu
Nee thanneyaan ente jeevashakthi
Neeyallaathasthithvam illayennil
Kanninnu kouthukam nin dharshanam
Kaathinnu komalaraagavum nee
Raagavum nee
Naavinnu nal poom puthu madhuvum
Naathaa neeyallaathe vereyilla
Athyaashayodente buddhi thedum
Sathyavumaayathin maargavum nee
Maargavum nee
Click a stanza to preview here.