എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ്
എന്‍റെ ദൈവം നല്‍കീടുന്നതെല്ലാം നന്മയ്ക്കായ്
സ്വര്‍ഗ്ഗത്തില്‍ നിന്നെന്‍ ചാരെ വന്നവന്‍
പ്രാണന്‍ തന്നെന്നെ വീണ്ടെടുത്തവന്‍
ദോഷമായിട്ടൊന്നുമെന്‍റെ താതന്‍ ചെയ്കില്ല
പ്രതീക്ഷകള്‍ പലതും തകര്‍ന്നീടുമ്പോള്‍
പ്രതികൂലമനവധി ഉയര്‍ന്നീടുമ്പോള്‍
സഹനത്തിന്‍ കയ്പ്പുനീര്‍ കുടിച്ചെന്നാലും
മാറായെ മാധുര്യമാക്കിടും താന്‍
ഉലകച്ചൂടേറ്റു ഞാന്‍ വാടിപ്പോകാതെ
ഉയിര്‍ തന്നോരുടയവന്‍ തണലേകിടും
തലയിലെ മുടിയൊന്നു കൊഴിഞ്ഞെന്നാലും
നിര്‍ണ്ണയം അറിയുന്നോന്‍ എന്‍റെ ദൈവം
ക്രൂശിനു ശേഷമൊരുയിര്‍പ്പുള്ളതാല്‍
അനന്തരം മഹത്വത്തിന്‍ കിരീടമുണ്ട്
മണ്‍ കൂടാരം തകര്‍ന്നുടഞ്ഞെന്നാലും
കൃപയിന്നത്യന്ത നിക്ഷേപമുണ്ട്
Ellaam nanmakkaay ente nanmakkaay
Ente daivam nalkeedunnathellaam nanmakkaay
Swargathil ninnen chaare vannavan
Praanan thannenne veendeduthavan
Dhoshamaayittonnum ente thaathan cheykilla
Pratheekshakal palathum thakarnneedumbol
Prathikoolamanavadhi uyarnneedumbol
Sahanathin kayppuneer kudichennalum
Maaraaye madhuryamaakkidum thaan
Ulakachoodettu njan vaadippokaathe
Uyir thannorudayavan thanalekidum
Thalayile mudiyonnu kozhinjennalum
Nirnnayam ariyunnon ente daivam
Krooshinu shesham oru uyirppullathaal
Anantharam mahathwathin kireedamundu
Man koodaaram thakarnnudanjennalum
Kripayinnathyantha nikshepamundu
Click a stanza to preview here.