സ്തുതികളിൽ വസിക്കും പരിശുദ്ധനെ
ഹൃദയത്തിൽ വസിക്കുമെൻ പ്രത്യാശയെ
കൃപയാൽ നടത്തിയ വിധങ്ങളോർത്താൽ
നന്ദിയേകാതിരിക്കുവാനാവുകില്ല
കാലുകൾ കല്ലിൽ തട്ടിടാതെ
വഴിയിൽ കാത്തതു അത്ഭുതമായ്
ആരോഗ്യമുള്ള ശരീരം തന്ന്
ബലത്തോടെ നടത്തിയതത്ഭുതവാൻ
ആവശ്യങ്ങളെയെല്ലാം
മുമ്പെ അറിഞ്ഞു
ഒരുക്കിയ വിധങ്ങൾക്കായ് സ്തുതിക്കാം
നിനച്ചതിലും അതിലുപരിയായി
ഒരുക്കിയ കർത്ത നെ സ്തുതിനിനക്ക്
നിൻ പ്രിയ മകനായ് മാറ്റിടുവാൻ
ജീവനെ തന്നെന്നെ വീണ്ടെടുത്തു
ക്രിസ്തുവിൻ കൂട്ടവകാശിയായി
പുത്രൻ്റ രാജ്യത്തിലാക്കിയല്ലോ
കൃപയാൽ നടത്തിയ വിധങ്ങളോർത്താൽ
നന്ദിയേകാതിരിക്കുവാനാവുകില്ല
Sthuthikalil vasikkum parishuddhane
Hridayathil vasikkumen prathyashayee
Kripayaal nadathiya vidhangalorthaal
Nandhiyekaathe irikkuvaan aavukilla
Kaalukal kallil thattidathe
Vazhiyil kaathathu athbhuthamaayi
Aarogyamulla shareeram thannu
Balathode nadathiyath athbhuthavaan
Aavashyangaleyellaam
Munpe arinju
Orukkiya vidhangalkkaayi sthuthikkaam
Ninachathilum athil upariyaayi
Orukkiya Karthane sthuthi ninakku
Nin priya makanayi maattiduvaan
Jeevane thannenne veendeduthu
Kristhuvin koottavaakaashiyaayi
Puthrante raajyathilaakkiyallo
Kripayaal nadathiya vidhangalorthaal
Nandhiyekaathe irikkuvaan aavukilla
Click a stanza to preview here.