എൻ പ്രിയനേ ഞാൻ എന്തുള്ളു
എൻ കർത്തനെ ഞാൻ എന്തുള്ളു
അങ്ങ് എനിക്കേകിയ നന്മകൾ ഓർക്കുമ്പോൾ
എൻ മനം നന്ദിയാൽ പാടിടുമേ
ആരാധിക്കും എൻ നാഥനെ
പാടിടും ഞാൻ നന്ദിയോടെ
സ്നേഹിച്ചിടും ജീവനാൾകളെല്ലാം
സേവിച്ചിടും സർവശക്തനെ
എൻ ജീവിതക്ലേശങ്ങൾ എറിടുമ്പോൾ
കൂട്ടിനായി കണ്ടവർ മാറിടുമ്പോൾ
ഭയപ്പെടേണ്ട ഭ്രെമിച്ചിടേണ്ട
ബലമുള്ള ഭൂജങ്ങളിൽ വഹിച്ചിടും താൻ
ശത്രു സൈന്യം എതിരായി വരുമ്പോൾ
ഘോരമാം ആഴിയിൽ നിന്നിടുമ്പോൾ
ശത്രുമേൽ ജയം നൽകാൻ ചെങ്കടൽ പിളർന്നിടാൻ
കൂട്ടിനായി വന്നിടും രാജനവൻ
ആ സ്വർഗീയ വാസം ഓർത്തിടുമ്പോൾ
ആ പ്രത്യാശ ഉള്ളിൽ നിറഞ്ഞിടുമ്പോൾ
കാഹളം ധ്വനിക്കും കാന്തൻ വന്നിടും
പ്രതിഫലം നൽകി ചേർക്കുമെന്നെ
En priyane njan enthullu
En karthane njan enthullu
Angu enikkeekiya nanmakal orkumbol
En manam nandiyal paadidume
Aaradhikkum en naathane
Paadidum njan nandiyode
Snehichidum jeevanaalkalellam
Sevichidum sarvashakthane
En jeevitha kleshangal eridumbol
Koottinaayi kandavar maaridumbol
Bhayappedenda bhramichidenda
Balamulla bhoojangalil vahichidum thaan
Shathru sainyam ethiraayi varumbol
Ghoramaam aazhiyil ninnidumbol
Shathrumel jayam nalkan chenkadal pilarnnidaan
Koottinaayi vannidum raajanavan
Aa swargeeya vaasam orthidumbol
Aa prathyasha ullil niranjidumbol
Kaahalam dhwanikkum kaanthan vannidum
Prathiphalam nalki cherkkumenne
Click a stanza to preview here.