എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സം‍ഹാരദൂതനെന്നെ കടന്നുപോയി
കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍
ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനില്‍ ഞാനന്യനല്ല
മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍
മനോഹരമായ കനാന്‍ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ
ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമേ
എന്‍റെ ബലവും എന്‍റെ സം‍ഗീതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ
En sankadangal sakalavum theernnupoyi
Samhaaradoothanenney kadannupoyi
Kunjaadinte vilayeriya ninathil
Maranju njan rakshikkappetta akshanathil
Pharaovinu njan ini adimayalla
Parama Seeyonil njan anyanalla
Maaraaye madhuramaakki theerkkumavan
Paaraaye pilarnnu daaham pokkumavan
Manoharamaaya Kanaan deshame
Athe enikkazhiyaathor avakaashame
Aanandame paramaanandame
Kanaan jeevithamenikkaanandame
Ente balavum ente sangeethavum
En rakshayum Yeshuvathre hallelujah
Click a stanza to preview here.