എനിക്കേതു നേരത്തിലും
എനിക്കേതിടങ്ങളിലും
അവൻ മാത്രമാശ്രയമേ
അവൻ ഏകനായകനേ
1 അവനെന്റെ സങ്കേതവും
അവനെന്റെ കോട്ടയുമായ്
അവൻ ചിറകിൽ എനിക്കഭയം
അവൻ മാത്രമെന്റെ അഭയം
2 മരുഭൂപ്രയാണങ്ങളിൽ
മരണത്തിൻ താഴ്വരയിൽ
അവനൊരുവൻ എനിക്കിടയൻ
പിരിയാത്ത നല്ലിടയൻ
3 വഴി മാറി നടന്നിടുമ്പോൾ
വഴികാണാതുഴറീടുമ്പോൾ
അവൻ വചനം എനിക്കു ദിനം
മണിദീപമെൻ വഴിയിൽ
4 കർത്തനെന്റെ സന്തോഷവും
കർത്തനെന്റെ സംഗീതവും
അവൻ കൃപകൾ അവൻ ദയകൾ
ദിനംതോറും എൻ സ്തുതികൾ
Enikkethu nerathilum
Enikkethidangalilum
Avan maathramaashrayame
Avan ekanayakane
1
Avanente sankethavum
Avanente kottayumaay
Avan chirakil enikkabhayam
Avan maathramente abhayam
2
Marubhooprayaanangalil
Maranathin thaazhvarayil
Avanoruvan enikkidayan
Piriyatha nalla idayan
3
Vazhi maari nadannidumbol
Vazhi kaanaathuzhareedumbol
Avan vachanam enikku dhinam
Manidheepamen vazhiyil
4
Karthanente santhoshavum
Karthanente sangeethavum
Avan kripakal avan dhayakal
Dhinamthorum en sthuthikal
Click a stanza to preview here.