എന്നെ ചേർപ്പാൻ വന്നവനേ
നിന്‍റെ സ്നേഹത്തെ വിട്ടോടി ഞാൻ
നിന്നിലാശ്വാസമുണ്ടാകിലും
വിരഞ്ഞോടി ഞാനീദ്ധരിയിൽ
ഈലോക സുഖജീവിതമേ
ശാശ്വതമല്ലെന്നോതീട്ടും
കല്ലുപോലുള്ളയെൻ ഹൃദയം
പാപലോകത്തിൽ സഞ്ചരിച്ചു
ചങ്കുപോലും തുറെന്നെനിക്കായ്
രക്തം ധാരയായ് ചിന്തിയോനെ
എന്‍റെ പാപം ചുമന്നൊഴിച്ച
പൊന്നുനാഥനെ വാഴ്ത്തിടുന്നു
കണ്ടില്ലെങ്ങുമൊരാശ്വാസമേ
വെന്തുനീറുന്നെൻ മാനസമേ
അന്ത്യനാളിതാ സമീപമായി
സ്വർഗ്ഗരാജ്യത്തിലെത്തീടുവാൻ
Enne cherppan vannavane
Ninte snehathe vittodi njan
Ninnilashwasam undakilum
Viranjodi njan ee dhariyil
Eeloka sukhajeevithame
Shashwatha mallenothittum
Kallupolulla en hridhayam
Paapalokathil sancharichu
Chankupolum thurennenikkay
Raktham dharayayi chinthiyone
Ente paapam chumannozhicha
Ponnunathane vazhthidunnu
Kandillengum orashwasame
Venthuneerunnen maanasame
Anthyanaalitha sameepamay
Swargaraajyathilethiduvan
Click a stanza to preview here.