എന്നെനിക്കെൻ ദുഃഖം തീരുമോ
പൊന്നുകാന്താ നിൻ സന്നിധിയി
ലെന്നു വന്നുചേരും ഞാൻ
നിനയ്ക്കിൽ ഭൂവിലെ സമസ്തം മായയും
ആത്മ ക്ളേശവുമെന്നു ശലോമോൻ
നിനച്ച വാസ്തവമറഞ്ഞീസാധു ഞാൻ
പരമസീയോന്നോടിപ്പോകുന്നു
കോഴി തന്റെ കുഞ്ഞുകോഴിയെ
എൻ കാന്തനേ തൻ കീഴിൽ
വച്ചു പുലർത്തും മോദമായ്
ഒഴിച്ചു സകല ജീവചിന്ത
കഴിച്ചു സമസ്ത പോരുമതിന്നായ്
വഴിക്കുനിന്നാൽ വിളിച്ചുകൂവുന്ന
തിന്റെ ചിറകിൽ സുഖിച്ചു വസിക്കുവാൻ
തനിച്ചു നടപ്പാൻ ത്രാണിപോരാത്ത
കുഞ്ഞിനെതാൻ വനത്തിൽ വിടുമോ വാനരൻ പ്രിയാ
അനച്ചപറ്റി വസിപ്പാൻ മാർവു
മിതിന്നുവേണ്ട സമസ്ത വഴിയും
തനിക്കു ലഭിച്ച കഴിവുപോലെ
കൊടുത്തുപോറ്റുന്നതിന്റെ തള്ളയും
പറക്കശീലം വരുത്താൻ മക്കളെ
കഴുകൻ തൻ പുര
മറിച്ചു വീണ്ടും കനിവുകൊണ്ടതിൽ
പറന്നു താഴെപ്പതിച്ചെന്നുതോന്നി
പിടച്ചുവീഴാൻ തുടങ്ങുന്നേരം
പറന്നുതാണിട്ടതിനെ ചിറകിൽ
വഹിച്ചു വീണ്ടും നടത്തും തള്ളയും
വരവുനോക്കികാത്തു നായകാ
തവ പൊന്മുഖത്തിലെ കരുണയുള്ള കാന്തി വിലസുവാൻ
വരുന്നനേരമറിഞ്ഞുകൂടാഞ്ഞതിനു
വാഞ്ഛമനസ്സിൽ പൂണ്ട
കുരികിൽപോലുണർന്നു കൂട്ടിൽ
തനിച്ചു കാലം കഴിക്കുന്നെങ്ങളും
Ennenikken dukhham theerumo
Ponnukaanthaa nin sannidhiyil
Ennu vannu cherum njaan
Ninaykkil bhoovile samastham maayayum
Aathma kleshavumenna shalomone
Ninacha vaasthavam aranjee saadhu njaan
Paramaseeyonodipokunnu
Kozhi thante kunjikozhiye
En kaanthane than keezhil
Vachu pularthum modamaay
Ozhichu sakala jeevachintha
Kazhichu samastha porumathinnaay
Vazhikku ninnaal vilichu koovunna
Thinte chirakil sukhichu vasikkuvaan
Thanichu nadappaan thraani poraatha
Kunjinethaan vanathil vidumo vaanaran priyaa
Anachapatti vasippaan maarvu
Mithinnuvenda samastha vazhiyum
Thanikku labhicha kazhivupole
Koduthu pottunnathinte thallayum
Parakkasheelam varuthaan makkale
Kazhukan than pura
Marichu veendum kanivukondathil
Parannu thaazhe pathichennu thonni
Pidachu veezhaan thudangunneram
Parannu thaanittathine chirakil
Vahichu veendum nadathum thallayum
Varavunokki kaathu naayakaa
Thava ponmukhatthile karunayulla kaanthi vilasuvaan
Varunna neram arinju koodaanyathinu
Vaancha manassil poonda
Kurikilpol unarnnu koottlil
Thanichu kaalam kazhikkunnengilum
Click a stanza to preview here.