എന്നേശു പോയ പാതയിൽ പോകുന്നിതാ ഞാനും
തൻ സ്നേഹത്തിൻ കരങ്ങളാൽ എന്നെ നടത്തുന്നു
യേശുവിന്റെ കൂടെ ഞാൻ കുരിശിന്റെ പാതയിൽ
കുരിശിന്റെ പാതയിൽ, പാതയിൽ ഞാൻ പോകുമേ
പതറാതെ പോകുമേ, പോകുമേ
യേശുവിന്റെ കൂടെ ഞാൻ
ബന്ധുമിത്രങ്ങളാദിയോർ എത്ര എതിർത്താലും
എന്തുമെൻ ജീവപാതയിൽ വന്നു ഭവിച്ചാലും
ദാരിദ്ര്യപീഡ മൂലം എൻ ദേഹം തളർന്നാലും
പാരിച്ച ദുഃഖഭാരത്താൽ ഹൃദയം തകർന്നാലും
ലക്ഷോപലക്ഷം സ്നേഹിതർ പാപത്തിൽ ചാകുന്നു
രക്ഷാവഴി അവർക്കു ഞാൻ ചൊല്ലേണ്ടതല്ലയോ
ലോകജനങ്ങളെത്രയോ സമരങ്ങൾ നടത്തുന്നു
ക്രൂശിന്റെ വീരസേനകൾ നാം മാത്രമുറങ്ങുകയോ
എന്നായുസ്സിൻ നാൾ മുഴുവനും തൻ പിൻഗമിക്കും ഞാൻ
നന്നായി പോർ പൊരുതി എൻ ഓട്ടം തികച്ചിടും
Enneshu poya paathayil pokunnithaa njanum
Than snehathin karangalal enne nadathunnu
Yeshuvinte koode njan kurishinte paathayil
Kurishinte paathayil, paathayil njan pokume
Patharathe pokume, pokume
Yeshuvinte koode njan
Bandhumithrangalaadhiyor ethra ethirthalum
Enthum en jeevapathayil vannu bhavichaalum
Dhaaridryapeeda moolam en dheham thalarnnalum
Paaricha dukhabharathaal hridhayam thakarnnalum
Lakshopalaksham snehithar paapathil chaakunnu
Rakshavazhi avarkku njan chollendathallayo
Loka janangalethrayo samarangal nadathunnu
Krushinte veerasenakal nam maathram urangukayo
Ennaayussin naal muzhuvanum than pingamikum njan
Nannaayi por poruthi en ottam thikachidum
Click a stanza to preview here.