ഇന്നേശു രാജന്‍ ഉയിര്‍ത്തെഴു ന്നേറ്റല്ലേലൂയാ
വന്‍നാശ ശാപ ചാവുകള്‍ ജയിച്ചല്ലേലൂയാ
മഹാ സന്തോഷമേ മഹാ സന്തോഷമേ
പരാപര സുതന്‍ യേശുനാഥനെ വാഴ്ത്തിപ്പാടുവിന്‍
ജയഗീതം പാടുവിന്‍ ജയഗീതം പാടുവിന്‍
പകലോനുദിച്ചിരുളോടിയൊളിച്ചിതാ വന്നീടുവിന്‍
മഹാ സന്തോഷമേ മഹാ സന്തോഷമേ
ദൈവദൂതന്‍ കല്ലുരുട്ടി നീക്കി വാതിലില്‍ നിന്നു
അക്കാവല്‍ക്കാര്‍ മരിച്ചവരെപ്പോലെയായി വന്നു
മഹാ സന്തോഷമേ മഹാ സന്തോഷമേ
അതിരാവില്‍ പേത്ര യോഹന്നാന്മാരോടി വന്നഹോ
ശവക്കല്ലറയ്ക്കുള്ളില്‍ നോക്കി
വിശ്വസിച്ചീടിനാരഹോ
മഹാ സന്തോഷമേ മഹാ സന്തോഷമേ
Inneshu Rajan uyirththezhunnettalleluya
Van nasha shaapa chaavukal jayichalleluya
Maha santhoshame maha santhoshame
Paraapara suthan Yesunathane vaazhthippaduvin
Jayageetham paaduvin jayageetham paaduvin
Pakalonudichirulodiyolichithaa vanneeduvin
Maha santhoshame maha santhoshame
Daivadoothan kallurutti neekki vaathilil ninnu
Akkaavalkkaar marichavarepoleyaayi vannu
Maha santhoshame maha santhoshame
Athiraavil Pethra Yohannanmarodi vannaho
Shavakkallaraykkullil nokki
Vishwasicheedinaaraaho
Maha santhoshame maha santhoshame
Click a stanza to preview here.