എന്നോടുള്ള നിന്റെ ദയ എത്ര വലിയത് എന്നോടുള്ള നിന്റെ കൃപ എത്ര വലിയത് അതു മഞ്ഞുപോലെ എന്മേൽ പൊഴിഞ്ഞു വീഴും അതു മാരിപോലെ എന്മേൽ പെയ്തിറങ്ങും പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും നിൻ ദയ എന്നെ വിട്ടുമാറുകില്ല
അമ്മ തന്നുദരത്തിൽ എന്നെകണ്ടല്ലോ നിത്യ ദയയോടെ വീണ്ടെടുത്തല്ലോ നരയോളം ചുമക്കാമെന്നരുളിയോനെ നിന്നോടു തുല്യനായാരുമില്ല
പാപിയായിരുന്നെന്നെ തേടിവന്നല്ലോ പാവന നിണം ചിന്തി വീണ്ടെടുത്തല്ലോ നിത്യതയോളവും നടത്തീടുവാൻ യേശുവേ നീ മാത്രം മതിയെനിക്ക്
Ennodulla ninte daya ethra valiyathu Ennodulla ninte krupa ethra valiyathu Athu manjupole enmel pozhinju veezhum Athu maaripole enmel peythirangum Parvatham maariyalum kunnullal neengiyaalum Nin daya enne vittumaarukilla
Amma thannudarathil enne kandallo Nithya dayayode veendeduthallo Narayolam chumakkaamennaruliyone Ninnodu thulyanaayaarumilla