എന്നുള്ളിലെന്നും വസിച്ചീടുവാന്‍ സ്വര്‍ഗ്ഗ
മണ്ഡപം വിട്ടിറങ്ങി വന്ന
ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നില്‍
എന്നും അധിവസിക്ക
തങ്കച്ചിറകടി എത്രനാള്‍ കേട്ടിട്ടും
ശങ്കകൂടാതെ നിന്നെ തള്ളി
സങ്കേതം ഞാന്‍ കൊടുത്തന്യര്‍ക്കെന്നോര്‍ത്തിതാ
സങ്കടപ്പെട്ടിടുന്നു
കര്‍ത്തനെ എത്ര അനുഗ്രഹങ്ങളയ്യോ
നഷ്ടമാക്കി ഈ വിധം ഇന്നും
കഷ്ടത തന്നില്‍ വലയുന്നു ഞാനിതാ
തട്ടിയുണര്‍ത്തേണമേ
ശൂന്യവും പാഴുമായ് തള്ളിയതാമീ നിന്‍
മന്ദിരം തന്നിലിന്നു ദേവ
വന്നുപാര്‍ത്തു ശുദ്ധിചെയ്തു നിന്‍ വീട്ടിന്‍റെ
നിന്ദയകറ്റേണമേ
ജീവിതമിന്നും ശരിയായിട്ടില്ലയ്യോ
ജീവിപ്പിക്കും കര്‍ത്തനേ വന്നു
ജീവനും ശക്തിയും സ്നേഹവും തന്നെന്നെ
ജീവിപ്പിച്ചീടേണമേ
ഈ വിധത്തില്‍ പരിപാലിക്കപ്പെട്ടീടാന്‍
ദൈവാത്മാവേ വന്നെന്നില്‍ എന്നും
ആവസിച്ചു തവ തേജസ്സാലെന്നുടെ
ജീവന്‍ പ്രശോഭിപ്പിക്ക
ennullilennum vasicheeduvan swargga
mandapam vittirangi vanna
unnathanaam thangka praave nee vannennil
ennum adhivasikka
thangkachirakadi ethranall kettittum
shankakoodathe ninne thalli
sankeetham njan koduthanyarkkennortthitha
sankadappettidunnu
karththane ethra anugrahangalayo
nashtamakki ee vidham innum
kashtatha thannil valayunnu njanitha
thattiyunarthaneme
shunyavum pazhamayi thalliyathamee nin
mandiram thannilinnu deva
vannupaarthu shuddhicheythu nin veettinte
nindhayakattename
jeevithaminnum shariyayittillayo
jeevippikkum karththane vannu
jeevanum shaktthiyum snehavum thannenne
jeevippicheedename
ee vidhathil paripalikkappedithidan
daivathmave vannennil ennum
aavasichu thava thejassalennude
jeevan prashobhikka
Click a stanza to preview here.