എന്‍റെ പ്രാണ സഖി യേശുവേ
എന്‍റെ ഉള്ളത്തിന്‍ ആനന്ദമേ
എന്നെ നിന്‍ മാർവിങ്കൽ ചേർപ്പാനായ്‌
വന്നിതാ ഇപ്പോൾ നിൻ പാദത്തിൽ
പറക പറക ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോൾ
കര്‍ത്താവേ ഈ നീച പാപിക്കു
പ്രേമ ഹിതത്തെ നീ കാട്ടുക
നിന്നെ സ്നേഹിക്കുന്ന മക്കൾക്കു
ഉള്ളതാം എല്ലാ പദവികളും
അടിയാനും തിരിച്ചറിവാന്‍
അപ്പനേ ബുദ്ധിയെ തെളിക്ക
ഏലിയ എലീശ പ്രവരർ
ബലമായ്‌ ചെയ്ത ക്രിയകൾ കാണ്മാൻ
എലോഹിം എന്നെയും ഒരുക്ക
വേല നിന്നുടെയെന്നോര്‍ക്കുക
പാപികൾക്കു നിന്‍റെ സ്നേഹത്തെ
എന്‍റെ ശീലത്തിൽ ഞാൻ കാട്ടുവാൻ
കാല്‍വരീ മലമേൽ കാണിച്ച
അൻപിൻ ശീലം പകര്‍ന്നീടുക
എന്‍റെ ആയുസിന്‍റെ നാളെല്ലാം
നീ പോയ വഴിയേ പോകുവാന്‍
ആശയോടേശുവേ എന്നെ ഞാന്‍
ജീവ ബലിയായി നല്‍കിടുന്നേ
Ente prana sakhi Yesuve
Ente ullathinte aanandame
Enne nin marvinkal cherppanayi
Vannitha ippol nin paadathil
Paraka paraka njan prarthikkumpol
Karthave ee neechapaapikku
Premahithathe nee kaattuka
Ninne snehikkunna makkalukku
Ullathaam ella padavikalum
Adiyanum thiricharivaan
Appane buddhiyethe thelikka
Eliya Elisha pravarar
Balamay cheytha kriyakal kaanmaan
Elohim enneyum orukk
Vela ninnudayen orkkuka
Paapikaluku ninte snehathe
Ente sheelathil njan kaattuvaan
Kalvari malamel kaanicha
Anpin sheelam pakarnneeduka
Ente aayusinte naalellam
Nee poya vazhiye pokuvan
Aashayod Yesuve enne njan
Jeeva baliyayi nalkidunne
Click a stanza to preview here.