എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാന്‍
ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം
എനിക്ക് ആവതില്ലേയതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത്
ആയിരമായിരം നാവുകളാലതു
വര്‍ണിപ്പതിന്നെളുതോ
പതിനായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ
മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്
സന്തതം ചേര്‍ന്നിരുന്ന
ഏകജാതനാമേശുവെ പാതകര്‍ക്കായ് തന്ന
സ്നേഹമതിശയമേ
പാപത്താല് നിന്നെ ഞാന്‍ കോപിപ്പിച്ചുള്ളൊരു
കാലത്തിലും ദയവായ്
സ്നേഹവാപിയേ നീയെന്നെ സ്നേഹിച്ചതോര്‍ത്തെന്നില്‍
ആശ്ചര്യമേറിടുന്നു
ജീവിതത്തില് പല വീഴ്ചകള്‍ വന്നിട്ടും
ഒട്ടും നിഷേധിക്കാതെ
എന്നെ കേവലം സ്നേഹിച്ചു പാലിച്ചീടും തവ
സ്നേഹമതുല്യമഹോ
Ennathishayame daivathin sneham
Ethra manoharame athu
Chinthayiladangaa sindhu samaanaayi
Santhatham kaanunnu njaan
Daivame nin maha snehamathin vidham
Aarkku chinthichariyaam
Enikku aavathilleyathin aazham alanneedaan
Ethra bahulamathu
Aayiramaayiram naavukalaalathu
Varnippathinnelutho
Pathinaayirathinkal oramsham cholleeduvaan
Paaril asaadhyamaho
Modamezhum thiru maarvil ullaasamaayi
Santhatham chernnirunna
Eka jaathanaam yeshuve paathakarkkaayi thanna
Snehamathishayame
Paapathaal ninne njaan kopippichulloru
Kaalathilum dayavaayi
Sneha vaapiye neeyenne snehichathorthennil
Aashcharyam eridunnu
Jeevithathil pala veezhchakal vannittum
Ottum nishedhikkaathe
Enne kevalam snehichu paalicheedum thava
Snehamathulyamaho
Click a stanza to preview here.