എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്‍റെ ഗാനം
എല്ലാടവും ആഘോഷിക്കും എന്‍ രക്ഷകന്‍റെ ദാനം
യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്‍റെ നാമം എഴുതി
ആരും എടുക്കാത്ത ഈ ഭാഗ്യമെന്‍ സന്തോഷം
നിന്‍ രാജ്യത്തിന്‍ ഒരന്യനായ് ഭൂമിയിൽ ഞാൻ ഉഴന്നു
നീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു
മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍
സ്വര്‍ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്‍റെ കാതില്‍
ഈ ലോകത്തില്‍ ഓര്‍ മാനവും എനിക്കില്ലെങ്കിലെന്ത്
സ്വര്‍ഗ്ഗീയ പേരും സ്ഥാനവും തരും എന്‍ ദിവ്യബന്ധു
തന്‍ ന്യായ തീര്‍പ്പു കേള്‍ക്കുമ്പോള്‍ അനേകര്‍ ഭ്രമിച്ചീടും
എനിക്കോ യേശുരാജന്‍ ചൊല്‍ നിത്യാനന്ദം നല്‍കീടും
സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്‌തോത്രം
എന്‍ ജീവനാമെന്‍ യേശുവേ നീയും സ്തുതിക്കു പാത്രം
Eppozhum njan santhoshikkum en Yeshu ente gaanam
Ellaadavum aaghoshikkum en rakshakante daanam
Yeshuve nee swargathil ente naamam ezhuthi
Aarum edukkaatha ee bhaagyamen santhosham
Nin raajyathin oranyanaayi bhoomiyil njan uzhannu
Nee vannathaale dhanyanaayi praveshanam nee thannu
Mahathwamulla rakshakaa nee thanne swargavaathil
Swargeeya geethangal ithaa dhvanikkunnen kaathil
Ee lokathil or maanavum enikkillenkil enth
Swargeeya perum sthaanavum tharum en divyabandhu
Than nyaaya theerppu kelkkumbol anekar bhramicheedum
Enikko Yeshu raajan chol nithyaanandam nalkeedum
Santhoshame santhoshame en daivathinu sthothram
En jeevanaamen Yeshuve neeyum sthuthikku paathram
Click a stanza to preview here.