എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം
ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം
കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
കടലിന്‍റെ മീതേ നടന്നു പോയവന്‍
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
മനമിടിഞ്ഞ രോഗികള്‍ക്ക് സൌഖ്യമേകി
മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍
മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍
വൈരവും പകയുമെല്ലാം മറന്നീടുവിന്‍
സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍
Ezhunnallunnu raajaavezhunnallunnu
Naakaloka naathaneesho ezhunnallunnu
Maanavarkku varam thooki ezhunnallunnu
Bethlehemil vannudhichoru kanakathaaram
Yoodhayaayil kathiru veeshhiya paramadeepam
Unnathathil ninnirangiya divyabhojyam
Mannidathinu jeevanekiya swarggabhojyam
Kaanaayil vellam veenjaakkiyavan
Kadalinte meethe nadannu poyavan
Mruthiyadanja maanavarkku jeevanekki
Manamidinja rogikalkku saukhyamekki
Mahithale puthiya malarukal aninjiduvin
Manujare mahithageethikal pozhichiduvin
Vairavum pakayum ellaam maranniduvin
Saadaram kaikal korthu niranniduvin
Click a stanza to preview here.