ഗീതം ഗീതം ജയ ജയ ഗീതം
പാടുവിൻ സോദരരേ – നമ്മൾ
യേശുനാഥൻ ജീവിക്കുന്നതിനാൽ
ജയഗീതം പാടിടുവിൻ
പാപം ശാപം സകലവും തീർപ്പാൻ
അവതരിച്ചിഹെ നമുക്കായ് – ദൈവ
കോപ്പത്തീയിൽ വെന്തെരിഞ്ഞവനാം
രക്ഷകൻ ജീവിക്കുന്നു
ഉലകമഹാന്മാർ അഖിലരുമൊരുപോൽ
ഉറങ്ങുന്നു കല്ലറയിൽ – നമ്മൾ
ഉന്നതനേശു മഹേശ്വരൻ മാത്രം
ഉയരത്തിൽ വാണിടുന്നു
കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ
ഉത്സുകരായിരിപ്പിൻ – നമ്മൾ
ആത്മനാഥൻ ജീവിക്കവേ ഇനി
അലസത ശരിയാമോ
വാതിലുകളേ! നിങ്ങള്‍ തലകളെ ഉയർത്തീൻ
വരുന്നിതാ ജയരാജൻ – നിങ്ങള്‍
ഉയർന്നിരിപ്പിൻ കതകുകളേ
ശ്രീയേശുവെ സ്വീകരിപ്പാൻ
Geetham geetham jaya jaya geetham
Paaduvin sodharare nammal
Yeshunathan jeevikkunnathinaal
Jaya geetham paadiduvin
Paapam shaapam sakalavum theerpaan
Avatharichhihe naranayi — Daiva
Kopatheeyil ventherinnavanaam
Rakshakan jeevikkunnu
Ulakamahaanmaar akhilareum orupol
Urangunnu kallarayil — nammal
Unnathanesu Maheshwaran maathram
Uyarathil vaanidunnu
Kalushathayakkari kannuneer thudapin
Ulsukaraayirippin — nammal
Aathmanathan jeevikkave ini
Alasatha shariyamo
Vaathilukale ningal thalakale uyarthiin
Varunnaitha jayarajan — ningal
Uyarndirippin kathakukale sree
Yeshuve sweekarippaan
Click a stanza to preview here.