ഗ്ലോറിയ പാടിടാം ഈ സുദിനത്തിൽ പുൽക്കൂട്ടിൽ പിറന്നു എന്നിശോ മാനവരക്ഷകൻ ജാതനായി യേശുവിൻ ജനനത്തിൽ ആഹ്ലാദിക്കാൻ വിണ്ണിലെ താരങ്ങൾ മണ്ണിലിറങ്ങിയ ഈ രാത്രിയിൽ ആർത്തുപാടാം
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂ ഹല്ലേലൂയാ
ബെതലഹേമിലെ മലമുകളിൽ കുളിരൊഴുകും പാതിരാവിൽ മറിയത്തിന്റെ മടിയിൽ പുൽത്തൊട്ടിലിൽ ലോകത്തിന്റെ രക്ഷകൻ പിറന്നുവല്ലോ വിണ്ണിലെ താരങ്ങൾ മണ്ണിലിറങ്ങിയ ഈ രാത്രിയിൽ ആർത്തുപാടാം
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂ ഹല്ലേലൂയാ
ആ രാത്രിയിൽ നീലരാവിൽ മൂന്നു രാജാക്കന്മാർ വന്നു കണ്ടുവണങ്ങി ഉണ്ണിയേശുവിനെ കാഴ്ചകളേകി മടങ്ങി വിണ്ണിലെ താരങ്ങൾ മണ്ണിലിറങ്ങിയ ഈ രാത്രിയിൽ ആർത്തുപാടാം
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂ ഹല്ലേലൂയാ
Gloriya paadidaam ee sudhinathil Pulkoottil pirannu ennisho Maanava rakshakan jaathanayi Yeshuvin jananathil aahlaadikkaan Vinnile thaarangal mannilirangiya Ee raathriyil aarthu paadaam