ഹാ എന്തിപ്പാടയ്യോ ഞാന്‍
എന്തു തരുവേന്‍ ഇതിനീടയ്യോ
ആനന്ദക്കാതലേ പിഴ-
യാളികള്‍ക്കു മോക്ഷവാതിലേ
ഗതശമനസ്ഥലെ പോവതും-അതില്‍
കുതുകപ്പൂങ്കാവനേ മേവതും
അത്ഭുതനേ മനം നോവതും ഉള്ളില്‍
അളവില്ലാ ദുഃഖം അതാവതും
മുഴങ്കാല്‍ കുത്തിനിന്നു താണതും-മുമ്മ-
ടങ്ങു മുഖം താഴ്ത്തി വീണതും-
നുറുങ്ങി മനംനൊന്തു കേണതും-മനം
കലങ്ങിത്തപിച്ചേറ്റം വാണതും
'അബ്ബാ പിതാവേ' വിളിച്ചതും-ക്ലേശം
അകലെച്ചെയ്കെന്നപേക്ഷിച്ചതും
അപ്പിതാവിഷ്ടം ഉറച്ചതും-ഒരു
സ്വര്‍ദൂതന്‍ ആശ്വസിപ്പിച്ചതും )
ആത്മംപരിക്ലേശം കൊണ്ടതും ചോര-
യ്ക്കൊപ്പം വിയര്‍പ്പുടന്‍ പൂണ്ടതും
ശാസ്ത്രം തികച്ചെല്ലാമാണ്ടതും-തന്‍റെ
ദാസര്‍ വിശ്വാസം കൈക്കൊണ്ടതും
Haa enthippaadayyo njan
Enthu tharuven ithineedayyo
Aanandakkaathale pizha-
Yaalikkukku mokshavaathile )
Gathashamanasthale povathum-athil
Kuthukappoonkaavane mevathum
Adbhuthane manam novathum ullil
Alavillaa dukhham athaavathum
Muzhankaal kuthininnu thaanathum-mumma-
Thangu mukham thaazthi veenathum
Nurungi manam nonthu keenathum-manam
Kalangiththapichetam vaanathum
‘Abba Pithaave’ vilichathum-klesham
Akaletcheykennapeikshichathum
Appithaavishtam urachathum-oru
Swardoorthan aashwasippichathum
Aathmam pariklesham kondathum choora-
ykkoppam viyarppudan poondathum
Shaastram thikkachellaamaandathum-thante
Daasar vishwasam kaikondathum
Click a stanza to preview here.