ഹാ മനോഹരം യാഹേ നിന്റെ ആലയം
എന്തൊരാനന്ദം തവ പ്രാകാരങ്ങളിൽ
ദൈവമേ എന്നുള്ളം നിറയുന്നു
ഹല്ലേലുയ്യാ പാടും ഞാൻ
ദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻ
തന്മക്കൾക്കെന്നും പരിചയാം
നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവർക്ക്
ഒരു സങ്കേതം നിന്റെ യാഗപീഠങ്ങൾ
മീവൽപക്ഷിക്കും ചെറു കുരികിലിനും
രാവിലെ നിൻനന്മകളെ ഓർത്തു
പാടി സ്തുതിച്ചിടുന്നു
ഞങ്ങൾ പാർത്തിടും നിത്യം നിന്റെ ആലയേ
ഞങ്ങൾ ശക്തരാം എന്നും നിന്റെ ശക്തിയാൽ
കണ്ണുനീരും കഴുമരമെല്ലാം
മാറ്റും അനുഗ്രഹമായ്
Haa manoharam yaahe ninte aalayam
Enthoraanandam thava praakaarangalil
Daivame ennullam nirayunnu
Hallelujah paadum njan
Daivam nallavan ellavarkkum vallabhan
Than makkalkkennum parichayaam
Nanmayonnum mudakkukayilla
Neraayi nadappavarkku
Oru sanketham ninte yaagapeedhangal
Meeval pakshikkum cheru kurikilinum
Raavile nin nanmakale orthu
Paadi sthuthichidunnu
Njangal paarthidum nithyam ninte aalaye
Njangal shaktharaam ennum ninte shakthiyaal
Kannuneerum kazhumaram ellaam
Maattum anugrahamaayi
Click a stanza to preview here.