ഇസ്രയേലിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ അന്ധകാര ശക്തി എന്നെ തൊടുകയില്ല കലത്തിലെ മാവു ലേശം കുറയുകില്ല ഭരണിയിൽ എണ്ണ കവിഞ്ഞൊഴുകീടുമേ
കൂടെ നടക്കും , കൂടെ വസിക്കും കൈവിടുകില്ല, എന്നെ ചേർത്ത് നിർത്തീടും ശത്രുവിൻമുന്പിൽ മേശ ഒരുക്കും എൻ കുടുംബത്തിൽ ഞാൻ രക്ഷയെ കാണും തകർന്നുപോകാൻ ഇട വരില്ല എൻഭവനം എന്നും നന്മയെ കാണും
1.അബ്രഹാമിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ വാഗ്‌ദത്തങ്ങൾ ഓരോന്നായി നിറവേറിടും കരുതലിൻ കരം എന്റെ കൂടെ ഉണ്ടെങ്കിൽ മോറിയ മലയിൽ ഞാൻ സാന്നിധ്യം കാണും
2. ഏലീയാവിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ മാനുഷിക ശക്തി എന്നെ തൊടുകയില്ല ശത്രു സൈന്യം എന്റെ ചുറ്റും നിറഞ്ഞു നിന്നാൽ കർമേലിന്റെ മുകളിൽ ഞാൻ അത്ഭുതം കാണും
3. ദാനിയേലിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ സിംഹക്കൂട്ടിൽ ഞാൻ എന്റെ ദൈവത്തെ കാണും തീ ചുള എന്റെ മുൻപിൽ എരിഞ്ഞു നിന്നാൽ നാലാമനായി ദൈവം എന്റെ അരികിൽ എത്തും
Israyelin Dhaivam ente koode undenkil Andhakaara shakthi enne thodukayilla Kalathile maavu lesham kurayukayilla Baraniyil enna kavinjozhukeedume
Koode nadakkum, koode vasikkum Kaividukilla, enne cherthu nirthheedum Shathruvin munpil mesha orukkum En kudumbathil njan rakshaye kaanum Thakarnnu pokaan ida varilla En bhavanam ennum nanmayee kaanum
1 Abrahamin Dhaivam ente koode undenkil Vaagdhathangal oronnayi niraveridum Karuthalin karam ente koode undenkil Moriya malayil njan sannidhyam kaanum
2 Eliyavin Dhaivam ente koode undenkil Manushika shakthi enne thodukayilla Shathru sainyam ente chuttum niranju ninnal Karmelinte mukalil njan athbhutham kaanum
3 Dhaniyelin Dhaivam ente koode undenkil Simhakkoottil njan ente Dhaivathe kaanum Thee chuha ente munpil erinju ninnal Naalamanaayi Dhaivam ente arikil ethum