ഹാ! വരിക യേശുനാഥാ! ഞങ്ങളാവലോടിരിക്കുന്നിതാ
നീ വരായ്കിൽ ഞങ്ങൾക്കൊരു ജീവനില്ലേ നിഖിലേശാ!
ചാവിലാണ്ടമനുഷ്യരും ജീവികളാം നിന്നടുക്കൽ ഹാ!
മൃത്യുമക്കൾ സ്തുതിക്കില്ല നിന്നെ
ചത്തവർ പുകഴ്ത്തുന്നില്ല
ഇദ്ധരയിൽ മൺകട്ടകൾ തിന്നു
തൃപ്തിയടയുന്നായവർ
ഉത്തമനേ! നിൻ ചരിത്രമിത്തിരി
ധ്യാനിച്ചിടുമ്പോൾ
എത്രയുമാനന്ദമുള്ളിൽ
പ്രത്യഹം വർദ്ധിച്ചിടുന്നു
നിന്റെ വിശുദ്ധാവി പണ്ടു
ജലത്തിൻ മുകളിൽ നിലയാണ്ടു
ആ മഹത്താം സ്ഥിതി കൊണ്ട്
മൃതജീവികളുണർവ് പൂണ്ടു
ജീവരാശി തെരുതെരെയാ വലിയ
പ്രളയത്തിൽ
കേവലം പെരുകി വിശ്വമാകവേ
പുനർഭവിച്ചു
സ്വന്തവെള്ളിക്കാഹളം നീയൂതി മന്ദതയകറ്റിടുക
യാഹ്വയുടെ പക്ഷത്തുള്ളോരതുസാദരം പ്രതിധ്വനിക്കും
യിസ്രായേലിൽ നടക്കുന്ന വിഗ്രഹത്തിന്നർച്ചനയെ
വിദ്രവിപ്പിച്ചിടുവാനായ് സത്വരമൊരുങ്ങുമവർ
4 വാനലോകജീവമന്നാഞങ്ങൾ മാനമായ് ഭവിച്ചിടട്ടെ
തേനൊഴുകും നിൻമൊഴികൾഞങ്ങളാദരാൽ ശ്രവിച്ചിടട്ടെ
ദൈവവാക്കാം വാളെടുത്തു ദൈവരാജ്യ പ്രസിദ്ധിക്കായ്
വൈഭവമായ്പ്പൊരുതീട്ടു കൈവരട്ടെ വിജയശ്രീ
Haa! varika Yeshu Naathaa njangalaavalodirikkunnithaa
Nee varaaykil njangalkkoru jeevanille Nikhileshaa
Chaavilaanda manushyarum jeevikalaam ninnadukkal haa
Mruthyumakkal sthuthikkilla ninne
Chaththavar pukazhththunnilla
Iddharayil mankattakal thinnu
Thrupthiyadayaunnaayavar
Uththamane! nin charithram iththiri
Dhyaanichidumbozh
Ethrayumaanandham ullil
Prathyaham vardhichidunnu
Ninte vishuddhaavi pandu
Jalaththin mel nilayaandu
Aa mahaththaam sthithi kondu
Mrithajeevikal unarvu poondu
Jeevaraashi theru-therayaa
Valiya pralayaththil
Kevalam peruki vishwamaakave
Punarbhavichu
Swanta vellikkaahalam nee oothi
Mandathayakattiduka
Yaahvayude pakshaththullor
Athu saadharam prathidhwanikkum
Yisraayelil nadakkunna
Vigrahaththin archanaye
Vidhravidippichiduvaanaay
Sathvaram orungumavar
Vaanaloka jeevamanna njangal
Maanamaay bhavichidatte
Thenozhukum nin mozhikal
Njangal aadaraal shravichidatte
Daivavaakkaam vaaleduthu
Daivaraajya prasiddhikkaay
Vaibhavamaay porutheettu
Kaivaratte vijayashree
Click a stanza to preview here.