ഹല്ലേലുയ്യാ സ്തുതി നാൾതോറും നാഥനു
നന്ദിയാൽ ഞാൻ പാടുമേ
നാൾതോറുമെന്റെ ഭാരം ചുമക്കുന്ന-
നല്ലോരിടയനവൻ
ഇന്നലെയുമിന്നും എന്നുമനന്യനായ്-
എന്നോടുകൂടെയുള്ളോൻ
ഓളങ്ങളേറും ഈവാരിധിയിൽ-
പടകു നയിക്കുന്നവൻ
കാറ്റും കടലും ശാസിച്ചമർത്തുന്ന-
നല്ലോരു സ്യഷ്ടാവവൻ
ശത്രുക്കൾ മുൻപാകെ മേശയൊരുക്കുന്ന-
നല്ലോരുമിത്രമവൻ
ആനന്ദതൈലത്താൽ അഭിഷേകം ചെയ്യുന്ന-
സ്വർഗ്ഗീയ രാജാവവൻ
രോഗകിടക്കയെ മാറ്റിവിരിക്കുന്ന-
നല്ലോരുവൈദ്യനവൻ
നിത്യസന്തോഷവും നല്ലപ്രത്യാശയും-
നല്കുന്ന നാഥനവൻ
വീണ്ടും വരാമെന്നു വാഗ്ദാനം ചെയ്തിട്ടു-
പോയൊരു കാന്തനവൻ
കാത്തിരിക്കും തന്റെ കാന്തയെ ചേർപ്പാൻ
വേഗം വരുന്നോനവൻ
Hallelujah sthuthi naalthorum Naadhanu
Nandhiyaal njaan paadume
Naalthorumente bhaaram chumakkunna–
nalloridayan avan
Innaleyu minnum ennu mananyanaay–
ennodukoodeyullon
Olangal erum ee vaaridhiyil–
padaku nayikkunnavan
Kaattum kadalum shaasichamarthunna–
nalloru srishtaavavan
Shathrukkal munpaake meshayorukkunnna–
nalloru mithram avan
Aananda thailathaal abhishekam cheyyunna–
swarggeeya raajaavavan
Rogakidakkaye maattivirikkunna–
nalloru vaidhyan avan
Nithya santhoshavum nalla prathyashayum–
nalkunna Naadhan avan
Veendum varaamennu vaagdhaanam cheythittu–
poyoru kaanthan avan
Kaathirikkum thante kaanthaye cherppaan
vegam varunnonavan
Click a stanza to preview here.