ഹല്ലേലൂയ്യാ രക്തത്താൽ ജയം ജയം
യേശുവിൻ രക്തത്താൽ ജയം ജയം ജയം
എന്റെ സൗഖ്യദായകൻ യഹോവ റാഫയാകയാൽ
ഒന്നുമേ ഭയന്നിടാതെ പോയിടും
രോഗഭീതിയില്ല ഇനി രക്തമെന്റെ കോട്ടയായ്
നിർഭയം നിരാമയം വസിക്കും ഞാൻ
കരുതിടാമെന്നേറ്റവൻ യഹോവ യിരെ ആകയാൽ
വരുവതൊന്നിലും ഭയപ്പെടില്ല ഞാൻ
കരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനം
നിർഭയം നിരാമയം വസിക്കും ഞാൻ
ഇതുവരെ നടത്തിയോൻ ഏബനേസറാകയാൽ
യഹോവ ശമ്മ കൂടെയെന്നുമുള്ളതാൽ
കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ നിസ്സി
നിർഭയം നിരാമയം വസിക്കും ഞാൻ
സർവ്വശക്തനായവൻ യഹോവ എലോഹീമവൻ
സർവ്വ മുഴങ്കാലും മടങ്ങിടുമേ
സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ
സർവ്വരാലും വന്ദിതൻ മഹോന്നതൻ
Halleluya rakthathaal jayam jayam
Yeshuvin rakthathaal jayam jayam jayam
Ente soukhyadaayakan Yehova Raapha aakayaal
Onnume bhayannidaathe poyidum
Rogabheethiyilla ini rakthamente kottaayaay
Nirbhayam niraamayam vasikkum njan
Karuthidaamennettavan Yehova Yire aakayaal
Varuvathonnilum bhayappedilla njan
Karuthidum enikkavan vendathellam anudinam
Nirbhayam niraamayam vasikkum njan
Ithuvare nadathiyon Ebenesar aakayaal
Yehova Shamma koode ennumullathaal
Kodiyuyarthum shathruvin mumbil Yehova Nissi
Nirbhayam niraamayam vasikkum njan
Sarvashakthiyanaayavan Yehova Eloheem avan
Sarva muzhankaalum madangidume
Sarva naavum ekamaay ettuchollumeyavan
Sarvaraalum vandhithan mahonnathan
Click a stanza to preview here.