ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ
ക്രിസ്തേശു നൽകും കരുണപുരമേ
സൗജന്യമായ് ലോകത്തെ വീണ്ടവനെ
പ്രവാഹമെൻന്മേൽ
നിൻ പ്രവാഹമെൻന്മേൽ
ഒഴുക്കീടേണമേ
എൻ പാപം അനേകം കറയധികം
ഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാം
വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ
പ്രവാഹമെൻന്മേൽ
നിൻ പ്രവാഹമെൻന്മേൽ
ഒഴുക്കീടേണമേ
പരീക്ഷകളും ഭയവും ഹേതുവായ്
എൻ ജീവിതം ഖേദവും ശൂന്യവുമായ്
പ്രത്യാശയെനിക്കുണ്ട് നല്ലതിനായ്
പ്രവാഹമെൻന്മേൽ
നിൻ പ്രവാഹമെൻന്മേൽ
ഒഴുക്കീടുമെങ്കിൽ
കൃപാകടലേ നിന്റെ തീരത്തു ഞാൻ
അനേകനാൾ ആകാംക്ഷയോടെ നിന്നേ
മടങ്ങുകിലിന്നിവിടുന്നിനി ഞാൻ
പ്രവാഹമെൻന്മേൽ
നിൻ പ്രവാഹമെൻന്മേൽ
ഒഴുക്കാതിരുന്നാൽ
He rakshayam divya snehakadal
Kristeesu nalkum karunapurame
Saujanyamaay lokathe veendavane
Pravahamenmel
Nin pravahamenmel
Ozhukkeedename
En paapam anekam karayadhikam
Njan veezhttidum kanneer kaipperiyadham
Vyartham en kanneer rakthasagaram
Pravahamenmel
Nin pravahamenmel
Ozhukkeedename
Pareekshakalum bhayavum hethuvay
En jeevitham khedavum shunyavumaay
Prathyashayenikkundu nallathinay
Pravahamenmel
Nin pravahamenmel
Ozhukkeedumengil
Kripakadal ninte theerathu njan
Anekanal aakankshayode ninne
Madangukil ninne vidunnini njan
Pravahamenmel
Nin pravahamenmel
Ozhukkathirunnal