ഇടയനായ യേശുവിൻ ഇടമതിൽ ആകയാൽ
ഇടമില്ല യാതൊരു കുറവിനുമിവിടെ
ഇടമെനിക്കവിടയാ പച്ചയായ മേച്ചിലിൽ
സ്വച്ഛമാം ജലാശയം ജയത്തിനുത്സവം
ചൂടതിൽ ഇടറി ഞാൻ വീണിടുമെന്നാൽ
ശീതള വചനമെൻ പ്രാണനു സൗഖ്യം
നീതിയിൻ പാതയിൽ ഭീതി കൂടാതവൻ
നടത്തിടുമനുദിനം തന്റെ ദൃഷ്ടിയാൽ
ഭയമെനിക്കെവിടെയാ കൂരിരുള്‍ വഴിയിൽ
വടിയുമായിടയനെൻ അരികിലുള്ളതാൽ
ശത്രുവിൻ മുമ്പിലോ മൃഷ്ടമാം ഭോജനം
എൻ തലയെ തൈലത്താൽ വിശുദ്ധി ചെയ്തിടും
നന്മയും കരുണയും അനുഗമിച്ചിടുമേ
എൻ ജീവിതകാലം മുഴുവനാകെയുമേ
യഹോവയുടെ ആലയത്തിൽ വസിച്ചിടുവാൻ
അനുദിനം എനിക്കുള്ള ഭാഗ്യമേ
Idayanaaya Yeshuvin idamathil aakayal
Idamilla yaathoru kuravinumivide
Idamenikkavidayaa pachchayaaya mechchilil
Swachchamaam jalaashayam jayathinulsavam
Choodathil idari njan veenidumennal
Sheethala vachanamen praananu saukhyam
Neethiyin paathayil bheethi koodathavan
Nadathidumanudhinam thante drishtiyaal
Bhayamenikkevidayaa koorirul vazhiyil
Vadiyumay idayanen arikilullathaal
Shathruvin mumbilo mrishtamaam bhojanam
En thalaye thailathaal vishuddhi cheythidum
Nanmayum karunayum anugamichidume
En jeevithakaalam muzhuvan aakeyume
Yehovayude aalayathil vasichiduvaan
Anudhinam enikkulla bhaagyame
Click a stanza to preview here.