ഈ ദൈവം എന്നും എനിക്കഭയം
വസിച്ചീടുമെന്നും ഞാൻ അവൻ മറവിൽ
ശോധന വേളകൾ വന്നിടുമ്പോൾ
അവൻ മാർവ്വിൽ ചാരി ഞാൻ ആശ്വസിക്കും
തള്ളിടാതവനെന്നെ ചേർത്തിടുമേ
തൻ ദയ മാറുകില്ല
ഞാനാശ്രയിക്കും ദൈവമെന്നെ
അനാഥനായ് ഭൂവിൽ കൈവിടുമോ
തിരുക്കരത്തിലവൻ വഹിക്കുമെന്നെ
തൻ കൃപ തീരുകില്ല
മർത്ത്യരിൽ ഞാനിനീം ചാരുകില്ല
മനുജരിൻ മേന്മകൾ നശിച്ചിടുമേ
മരിച്ചുയിർത്തേശു ജീവിക്കുന്നു
തൻ നാമം ഉന്നതമേ
Ee daivam ennum enikkabhayam
Vasicheedennum njan avan maravil
Shodhana velakal vannidumpol
Avan marvil chaari njan aashwasikkum
Thallidathavan enne cherthidume
Than dhaya maarukilla
Njan aashrayikkum daivam enne
Anathanaay bhoovil kaividumo
Thirukkarathil avan vahikkum enne
Than kripa theerukilla
Marthyaril njan ineem chaarukilla
Manujarin menmakal nashichidume
Marichuyirtheshu jeevikkunnu
Than naamam unnathame
Click a stanza to preview here.