ഈശനെയെൻ യേശുനാഥാ സ്തോത്രമെന്നേക്കും
സർവ്വ ക്ലേശവും ക്രൂശിൽ വഹിച്ച നായകാ വന്ദേ
വാഞ്ചിക്കുന്നെൻ അന്തരംഗം നിന്നെയെപ്പോഴും
ഇപ്രപഞ്ച സന്തോഷങ്ങളിൽ സംതൃപ്തിയില്ല മേ
ഭൂതലത്തിലാശ്രയം നീ മാത്രമെനിക്കു – ദിവ്യ
മോദമുള്ളിൽ തന്നു നിത്യം കാവൽ ചെയ്യുന്നു
രോഗശോകങ്ങൾ സമസ്തം നീക്കിയാരോഗ്യം
സ്നേഹസാഗരം കനിഞ്ഞെനിക്കു നൽകീടുന്നതാൽ
രാത്രിയെൻ കിടക്കയിൽ ക്രിസ്തേശു നാഥനേ – നിന്നെ
കീർത്തനങ്ങൾ പാടി വാഴ്ത്തി വന്ദിച്ചീടും ഞാൻ
സർവ്വവും സമർപ്പിക്കുന്നു ഞാനിപ്പോൾ എന്റെ
സർവ്വവുമാം വല്ലഭാ നിൻ സന്നിധാനത്തിൽ
Eeshaneye en Yesunatha sthothram ennekum
Sarva klesavum krooshil vahicha nayakaa vande
Vaanchikkunne en antharangam ninneyepozhum
Iprapancha santhoshangalil samthrupthiyilla me
Bhoothalathil aashrayam nee maathrame enikku – divya
Modhamullil thanne nithyam kaaval cheyyunnu
Rogashokangal samastham neekiya arogayam
Snehasaagaram kaninjenikku nalkeedunnathaal
Rathriyen kidakkayil Kristheshu naathane – ninne
Keerthanangal paadi vaazhthi vandicheedum njan
Sarvvavum samarpikkunnu njan ippol ente
Sarvvavumaam vallabha nin sannidhaanathil
Click a stanza to preview here.