ഇനിയെങ്ങനെയീ ഭൂവാസം
തുടർന്നിടുമതെന്തു പ്രയാസം
ഈ ലോകമാം കടൽ കാറ്റടിച്ച്
കല്ലോലമാലികളാലിളകി
വല്ലാതെയാവുകയാണതിനാൽ
സ്വർല്ലോകനായക! നീ തുണയ്ക്ക
ദുഷ്കാലമാകയാൽ നാളുകളെ
തക്കത്തിലായുപയോഗിക്കുവാൻ
സുഗ്രാഹ്യമാക്കണം നിൻ വചനം
സ്വർഗ്ഗീയനായക! നീ തുണയ്ക്ക
ദൈവജനങ്ങളിലും ചിലരിൽ
നിർവ്യാജ സ്നേഹമകന്നു ഹൃദി
ദ്രവ്യാഗ്രഹം പകയെന്നാദി
ദുർവ്യാധി പൂണ്ടവർ പിന്മാറി
എന്നേശുനായക! നീ വരണം
ഏകാധികാരിയായ് ഭൂഭരണം
എന്നേക്കുമായ് ഭരമേറ്റിടണം
എല്ലാ വിലാപവും മാറ്റിടണം
Iniyengane ee bhoovasam
thudarnnidumathenthu prayaasam
Ee lokamaam kadal kaattadich
kallolamaalikalaalilaki
vallaathayaavukayaanathinal
Swargalokanaayaka! Nee thunakka
Dushkaalamaakayaal naalugaley
thakkathil aayupayogikkuvan
Sugrahyamakkanam nin vachanam
Swarggeeya naayaka! Nee thunakka
Daivajanangalum chilaril
nirvyaaja snehamakannu hridhi
Dravyagraham, pakayenadi
Durvyaadhi poondavar pinmaari
Enneshu naayaka! Nee varanam
Ekadhikaariyaay bhoobharanam
Ennekkumaay bharam ettidanam
Ella vilaapavum maatidanam
Click a stanza to preview here.